വേറിട്ട അനുഭവമായി കെ.പി.എഫ് ചിൽഡ്രൻ വിംഗ് യാത്ര

New Update
childran win yathra

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ  ചിൽഡ്രൻസ് വിംഗിനു വേണ്ടി നടത്തിയ പഠന, ഉല്ലാസ യാത്ര വളരെ വേറിട്ട അനുഭവമായി. 

Advertisment

കെ.പി എഫ് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ നടന്ന യാത്ര കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, രക്ഷാധികാരി യു കെ ബാലൻ, എക്സിക്യുട്ടീവ് മെമ്പേഴ്സ് എന്നിവർ ചേർന്ന് ആൻ്റലസ്സ് ഗാർഡനിൽ വെച്ചു ഫ്ലാഗ്ഗ് ഓഫ് ചെയ്തു.


ചിൽഡ്രൻസ് വിംഗ് കൺവീനർ രമാ സന്തോഷ് നിയന്ത്രിച്ച യാത്ര ആലി പോട്രി, പേർളിങ് പാത്ത്, ഡ്രാഗൺ ഡ്രോക്ക് എന്നിവിടങ്ങിൽ സന്ദർശനം നടത്തി.


കുട്ടികൾ തയ്യാറാക്കിയ യാത്രാവിവരണ മത്സരത്തിൽ ഇഷാ ഷാജി, ഇസ്സ റമീസ്,ആൽവിൻ രന്ദിഷ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കുവെച്ചു. 


വിജയികൾക്ക് ചിൽഡ്രൻസ് വിംഗ് ജനറൽ സെക്രട്ടറി മിത്ര റോഷിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലേഡീസ് വിംഗ് ജോയ്ൻ്റ് കൺവീനേഴ്സ്  അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവരുൾപ്പെടുന്ന ലേഡീസ് വിംഗ് എല്ലാ വിധ പിന്തുണയും നല്കി യാത്ര വിജയിപ്പിച്ചു.

Advertisment