ബഹ്‌റൈൻ: അദ്‌ലിയ ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഏഴ് ചാർട്ടർ ഓഫീസർമാരടക്കം 20 അംഗങ്ങളെ ഉൾപ്പെടുത്തി ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 20 യുടെ അധീനതയിലാണ് ക്ലബ്ബ്.
ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 20 ഡയറക്ടർ യാസർ അൽ ഖഷർ, ഡിസ്ട്രിക്ട് 20 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഖാലിദ് ജലാൽ എന്നിവരും ടോപ്സ്റ്മാസ്റ്റർസ് ഇന്റർനാഷനലിന്റെ വിവിധ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/media_files/2024/12/16/9C0ivrfNEFslLaOzMI11.jpg)
ചാർട്ടർ പ്രസിഡൻ്റ് ദേവിക കുന്നുമ്മയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തനം . വൈസ് പ്രസിഡന്റുമാരായ ശ്രീജ സുമംഗല ,സുരേഷ് ലക്ഷ്മണൻ , ജിജു എ.ടി സെക്രട്ടറി സജീദ ഷെയ്ക്,ട്രഷറർ മോസി ബുദ്ദിൻ ഷാ ഖാദരി, രശ്മി പ്രശാന്ത് നായർ എന്നിവരും നേതൃ നിരയിലുണ്ട്.
മുഹമ്മദ് മുനീറിൻ്റെ നേതൃത്വത്തിലുള്ള ഏരിയ 3 ൻ്റെയും അഹമ്മദ് റിസ് വി യുടെ നേതൃത്വത്തിൽ ഡിവിഷൻ സിയുടെയും കീഴിലാണ് ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ശ്രീജ സുമംഗലയും മറം അൽ അറാദിയുമാണ് ഈ ക്ലബ്ബിൻ്റെ സ്പോൺസർമാർ. മുഹമ്മദ് മുനീർ, നജ്‌ല ഹമീദ് എന്നിവരാണ് മെൻ്റർമാർ.
/sathyam/media/media_files/2024/12/16/tsFypVNrWkuEz50UHbyS.jpg)
ക്ലബ്ബ് യോഗങ്ങൾ എല്ലാ മാസവും ഒന്നും മൂന്നും തിങ്കളാഴ്ചകളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ അദ്‌ലിയയിലെ ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് - 36788183 എന്ന നമ്പറിൽ ബന്ധപ്പെടുക.