ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാറിൽ അഡ്വ : വി പി അബ്ദുൽ റഷീദ് പങ്കെടുക്കും

author-image
ബഷീര്‍ അമ്പലായി
Updated On
New Update
ABDUL RASHEED WEBINAR

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.  

Advertisment

ഭരണഘടന ശില്പികൾ " ഭരണഘടന പഠനം " എന്ന വിഷയത്തിൽ 
കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തും.


ഐ.വൈ.സി.സി ബഹ്‌റൈൻ ഐ ടി & മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജനുവരി 17 നു വൈകുന്നേരം 7.00 മണിക്ക് " സൂം " അപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി . 


വെബിനാറിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും, പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ഐ.വൈ.സി.സി അംഗമാവാനും സംഘടനയുടെ ഹെല്പ് ഡസ്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 


 ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു. ഹെല്പ് ഡസ്ക് നമ്പർ : 38285008

Advertisment