Advertisment

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ബഹ്‌റൈനില്‍ നിന്നുള്ള യാത്രക്കാരും വലഞ്ഞു

അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനായി നിരവധി പേരാണ് എത്തിയിരുന്നത്. യാത്ര മുടങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
air india express1

മനാമ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരം ബഹ്‌റൈനില്‍ നിന്നുള്ള യാത്രക്കാരെയും വലച്ചു. ഉച്ചയ്ക്ക് 1.20ന് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ചെയ്യാമെന്നും, അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് ബുക്കിങ് മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് എത്തേണ്ട വിമാനവും റദ്ദാക്കിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനായി നിരവധി പേരാണ് എത്തിയിരുന്നത്. യാത്ര മുടങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇന്നലെ പുറപ്പെടേണ്ട ഡല്‍ഹി എക്‌സ്പ്രസ് വിമാനം ഇന്ന് രാവിലെ ആറിനാണ് ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ടത്. 

Advertisment