/sathyam/media/media_files/2025/11/20/0cf804db-31a2-452f-b882-fb58a3d9c34f-2025-11-20-18-07-26.jpg)
മനാമ : ആവേശഭരിതമായ മത്സരങ്ങൾ കൊണ്ട് കളം നിറഞ്ഞ മൂന്ന് ദിവസത്തെ ഫുട്ബോൾ മാമാങ്കം, ഫൈനൽ മത്സരങ്ങൾ ഫുട്ബോൾ പ്രേമികളുടെ മനം കവർന്നു.
ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിന്ന കെ.എം.സി.സി കാസർകോടും, ബി.എം.ഡി.എഫ് മലപ്പുറവും തമ്മിലുള്ള ജില്ലാ കപ്പിന് വേണ്ടിയുള്ള കിരീട പോരാട്ടം, അൽ അഹ്‌ലീ ക്ലബ്ബ് മൈതാനത്ത് തടിച്ചുകൂടിയ ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിച്ചു.
തല ഉയർത്തിയ പ്രതിരോധം, വിജയത്തിനായി അവസാന നിമിഷം വരെ പൊരുതിയ ഏകാഗ്രത.... പ്രേക്ഷകർ കയ്യടിച്ചു. ആവേശത്തോടെ വിളിച്ചു,ഓരോ നിമിഷവും ആഘോഷമാക്കി.
കടുത്ത പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്, കാസർകോടിനെതിരെ മലപ്പുറം ജില്ലാകപ്പ് ഉയർത്തി.
40 വയസ്സിന് മുകളിലുള്ളവരുടെ വീര്യവും, ശൗര്യവും ഒപ്പമൊന്നിച്ചപ്പോൾ കായികോത്സാഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു "വെറ്ററൻസ്" ടൂർണമെന്റ്.
/filters:format(webp)/sathyam/media/media_files/2025/11/20/d97ac75d-b731-429b-8344-9c292fe007ae-2025-11-20-18-09-12.jpg)
മലബാർ എഫ്.സിയും പ്രതിഭ ലജൻസും തമ്മിലുള്ള കിരീട പോരാട്ടം കൃത്യമായ ചുവടുവെപ്പുകൾക്ക് മൈതാനം സാക്ഷിയായി. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ മലബാർ എഫ.സി. ജേതാക്കളായി
വളർന്നുവരുന്ന ഭാവി വാഗ്ദാനങ്ങലായ കുരുന്നുകളുടെ ഫുട്ബോൾ മത്സരപ്രദർശനവും, ടൂർണമെന്റിനെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റി. ഗ്രോ അക്കാദമി,ഫാബ് അക്കാദമി, സൈറോ അക്കാദമി, ഗ്രിപ്പ് അക്കാദമി എന്നീ ഫുട്ബോൾ അക്കാദമിയിൽ ട്രെയിനിങ് എടുത്തു കൊണ്ടിരിക്കുന്ന കുട്ടികളാണ് മത്സരത്തിൽ മാറ്റുരച്ചത്
ടൂർണമെന്റിന്റെ പരിപൂർണ്ണമായ വിജയത്തിന് വേണ്ടി സംഘാടകസമിതി ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങൾ ആയിരുന്നു.
വമ്പിച്ച ആവേശത്തിന്‍സാക്ഷ്യം വഹിച്ച മത്സരങ്ങളുടെ സമാപനച്ചടങ്ങിൽ, കിരീടം സ്വന്തമാക്കിയ ടീമുകൾക്ക് ട്രോഫികളും റണ്ണേഴ്‌സ്-അപ്പ് ടീമുകൾക്ക് കപ്പുകളും ക്യാഷ് അവാർഡ് കളും സമ്മാനിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികളെ പ്രത്യേകം ആദരിക്കുന്നതിനായി സംഘടിപ്പിച്ച വ്യക്തിത്വലാചടങ്ങിലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി.
/filters:format(webp)/sathyam/media/media_files/2025/11/20/5417d9e1-0311-4870-83a2-2586b4c304fe-2025-11-20-18-09-54.jpg)
40 ബ്രദേഴ്സിന്റെ കരുത്തരായ പ്രവർത്തകരുടെ സാന്നിധ്യത്തിൽ, ബഹറൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ഹലീൽ റഹ്‌മാൻ സ്കൈവീൽ, ടൂർണമെന്റ് കോഡിനേറ്റർ റഷീദ് വടക്കാഞ്ചേരി, ചെയർമാൻ മൊയ്തീൻകുട്ടി,മൻസൂർ സെക്രട്ടറി, ട്രഷറർ ഇബ്‌റാഹീം ചിറ്റണ്ട, അബ്ദുള്ള, മുസ്തഫ ടോപ്‌മാൻ, ശറഫുദ്ധീൻ മാട്ടൂൽ, സ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ, ജെ.പി.കെ തിക്കോടി,പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ബി. ഐ. ഫ്. എ പ്രസിഡന്റ് റഹ്മത് അലി, ബി.ഐ.എഫ്.എ സെക്ട്രറി ജെറി, കെ.എഫ്.എ പ്രസിഡണ്ട് അർഷാദ് കെ.ഫ്. എ സെക്ട്രറി സജാദ് സുലൈമന്‍,
ഐ.വി.എഫ്.എ പ്രസിഡന്റ് മൊയ്തീൻകുട്ടി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us