ബഹ്‌റൈൻ : ബഹ്‌റൈൻ കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തിയെട്ടാം വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഒരുമിച്ച് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നാളെ 6.30 വളരെ വിപുലമായ രീതിയിൽ നടത്തുന്നു.
ആഘോഷ പരിപാടിയിലേക്ക് വളരെ സ്നേഹത്തോടെ കുടുംബസമേതം വന്നു പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘടകർ അറിയിക്കുന്നു.
ഇതുവരെ നിങ്ങൾ കുടുംബ സൗഹൃദവേദിക്ക് ചെയ്തു തന്ന എല്ലാ സഹായസഹകരണങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ് എന്ന് സ്നേഹത്തോടെ സെക്രട്ടറി അജി. പി .ജോയ് അറിയിച്ചു