മനാമ: ഹിജ്‌റ വര്‍ഷത്തിലെ ആദ്യമാസമായ മുഹര്‍റത്തിലെ പത്താമത്തെ ദിവസമായ ആശൂറാഅിന് പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ആഷൂറാഅ് പ്രമാണിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
ഇത് അനുസരിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂലൈ അഞ്ചിനും ആറിനും (ശനി, ഞായര്‍) അവധിയായിരിക്കും.