ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ 11-ാമത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 മൂന്ന് മാസത്തെ സേവനങ്ങക്കിടയിൽ ജനകീയ സാന്നിധ്യവും സജീവമായ പങ്കാളിത്തത്തോടെയും സമാപനമായി

New Update
421eee3e-dfcc-47a4-b4bd-c0d6a77e7a4f

മനാമ: ബഹ്‌റൈനിലെ കടുത്ത ഉഷ്ണവും വേനൽക്കാറ്റും സഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസത്തെ തൊഴിലാളികൾക്കിടയിലെ ഭക്ഷണപാനീയ സഹായവും പരിപാലനവും നൽകുന്നതിനായി സ്വദേശി വിദേശികൾക്കിടയിൽ ജനകീയശ്രദ്ധാകേന്ദ്രമായി.

Advertisment

കഴിഞ്ഞ 10 വർഷമായി ബി.എം. ബി.എഫ് നടത്തുന്ന ഹെൽപ്പ് & ഡ്രിങ് പദ്ധതി ദൗത്യത്തിൽ 11ാംവർഷത്തിലേക്ക് തുടക്കം കുറിച്ച് 3 മാസം നടത്തപ്പെട്ട കാരുണ്യ പ്രവർത്തനങ്ങൾക്ക് സമാപനമായി 

വിവിധ മന്ത്രാലയങ്ങളുടെയും യൂണിയനുകളുടെയും സാനിധ്യം വിവിധ ദിനങ്ങളിൽ പങ്ക് വഹിച്ചത് ഏറെ ജനപിന്തുണ നേടി തന്നു.... സാമൂഹ്യസേവന രംഗത്തെ വിവിധ ഭാരവാഹികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സേവന പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ പ്രധാന പങ്ക് വഹിച്ച വേദികളായി വിവിധ ഘട്ടങ്ങളിലും അതിഥികളുടെ സാന്നിധ്യവും ചടങ്ങിന് ഏറെ മഹത്വം കൂട്ടിയിരുന്നു

യൂസുഫ് യാകൂബ് ലോറി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് വിഭാഗം തലവൻ  ഉത്ഘാടനം മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉത്ഘാടനം കഴിച്ച് തുടക്കമിട്ട പ്രവർത്തനം
അഹമ്മദ് അകീൽ ഫഖീഹി വൈസ് പ്രസിഡന്റ് ലേബർ റിലേഷൻസ് ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ  സാറഅൽ നായ്മി  വൈസ് പ്രസിഡന്റ് ഒക്ക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ ലേബർമന്ത്രാലയത്തിലെയും ഹെൽത്തിലെയും ഗവർണറേറ്റിലെയും മറ്റു രാജ്യങ്ങളായ ഫിലിപ്പിൻ. തായ്ലൻഡ്.നേപ്പാൾ. ശ്രീലങ്ക സംഘടനാ ഭാരവാഹികളും ഈ വർഷത്തിൽ ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ്കിൽ പങ്കുവഹിച്ചു.

9c752775-963d-4d4d-af90-49bec099472e

ആന്റണി  പൗലോസ് കോർഡിനേറ്റർ ആയ ടുഗെദർ വി കെയർ മുഖ്യ പ്രായോജികരായിരുന്നു..
വിവിധ ചടങ്ങുകളിൽ സുബൈർ കണ്ണൂർ നെജീബ്കടലായി സെമീർ പറ്റച്ചോല ഡോ ബാബു രാമചന്ദ്രൻതണൽ മജീദ്  ഒ.കെ. കാസിം സ്മിത മാത്യു പ്രസിഡന്റ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മറ്റു ലേഡീസ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു

ചടങ്ങുകൾക്ക് വിവിധ ഘട്ടങ്ങളിലായി അജീഷ് കെ.വി. കാസിംപാടത്തെ കായിൽ
അൻവർ കണ്ണൂർ സത്യൻ പേരാമ്പ്ര ഖയിസ് കണ്ണൂർ മൂസ്സ ഹാജി മൊയ്തീൻ ഹാജി സെലിം മമ്പ്ര അൻവർ ശൂരനാട്മുരളീധരൻ പള്ളിയത്ത് ഹുസ്സയിൻ വയനാട്  ബി.എം. ബി.എഫ് യുവജന വിഭാഗം എന്നിവർ നേതൃത്വം നൽകി

മെഡിക്കൽ ചെക്ക് അപ്പ്, ആരോഗ്യ അവബോധ പരിപാടികൾ,ഭക്ഷണവും കുടിവെള്ളവും വിതരണവും, ഊർജ്ജപാനീയങ്ങളും ഉൾപ്പെടുത്തിയ സഹായങ്ങൾ എല്ലാം വിജയകരമായി നടത്തുവാൻ സഹായകരമായതിൽ വിവിധ സ്ഥാപനങ്ങളോടും വിവിധ തൊഴിലാളി സൈറ്റ് ഓണർന്മാരോടും മലയാളി ബിസിനസ് ഫോറം ഏറെ നന്ദിക്കും കടപ്പാടും അറിയിച്ചു 
സാമൂഹ്യ ക്ഷേമത്തിനായി  എല്ലാവരുടെയും സഹകരണവും സമർപ്പണവും  അതിമൂല്യമായി എക്കാലത്തും കരുതുന്നതായി ബി.എം. ബി.എഫ് ഭാരവാഹികൾ പത്രപ്രസ്താവ |നയിൽ അറിയിച്ചു. 

ആദ്യമായി ഇത്തരം പദ്ധതി തൊഴിലാളികൾക്ക് നടപ്പിൽവരുത്തിയ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന് എല്ലാ അഭിനന്ദനങ്ങളും നൽകുന്നതായി ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾ അറിയിച്ചു ഭാവിയിലും ഒരുമിച്ച് ഇതുപോലെ പ്രവർത്തന നിരതരാകാൻ നമുക്ക് കഴിയട്ടെ എന്നും മന്ത്രാലയ പ്രതിനിധികൾ ആശംസിച്ചു....

പദ്ധതിയിൽ ഉടനീളം നൽകി വരുന്ന സഹകരണത്തിന് മലയാളി ബിസിനസ് ഫോറം സേവന വിഭാഗത്തിന് വേണ്ടി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി   കടപ്പാട് അറിയിച്ചു.

Advertisment