ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77 -ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

New Update
republic day bahrain-2

ബഹ്റൈന്‍: രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ദേശീയ പതാക ഉയർത്തി  റിപ്പബ്ലിക് ദിന സന്ദേശം നൽകി. 

Advertisment

ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

republic day bahrain

കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും 
ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു. 

republic day bahrain-3

അസിസ്റ്റന്റ് ട്രഷറര്‍ ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര,ലേഡിസ് വിംഗ് വൈസ് പ്രസിഡന്റ്‌ ജിൻസി ലിയോൺസ്, ട്രഷറര്‍ സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment