/sathyam/media/media_files/2025/09/30/kca-onam-2025-09-30-12-56-13.jpg)
സെഗായ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ബിഎഫ്‌സി ഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലേ കെസിഎ അങ്കണത്തിൽ വച്ച് നടന്നു.
ബിഎഫ്‌സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബിഎഫ്‌സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ജോസഫ് ജോയ്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ വിശിഷ്ടാതിഥിയായിരുന്നു.
കെസിഎ പ്രസിഡന്‍റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
ബഹ്‌റൈനിലെ ഔദ്യോഗിക ജീവിതം താൽക്കാലികമായി അവസാനിപ്പിച്ചു പോകുന്ന അരുൺ വിശ്വനാഥിനു കെസിഎ ഹൃദ്യമായ യാത്രയയപ്പ് നൽകി.
കെസിഎയുടെ പ്രവർത്തനങ്ങൾക്ക് ബിഎഫ്‌സി നൽകുന്ന പിന്തുണക്ക് കെസിഎ ഭാരവാഹികൾ നന്ദി അറിയിച്ചു.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച് വിവിധ ഓണ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. അതത് മത്സരങ്ങളിലെ കൺവീനർമാരെ മെമെന്റോ നൽകി ആദരിച്ചു.
ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ചു നടത്തിയ ഓണപാട്ട് മത്സരത്തിൽ പ്രതിഭ സ്വരലയ എ ടീം ഒന്നാം സ്ഥാനവും കെസിഎ സ്വരലയ സീനിയർസ് ടീം രണ്ടാം സ്ഥാനവും സർഗ്ഗ സംഗീതം ടീം മൂന്നാം സ്ഥാനവും നേടി.
കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആകർഷണമായി.