/sathyam/media/media_files/2025/10/15/fed-bahrain-onam-2025-10-15-13-37-51.jpg)
ബഹ്റൈന്‍: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo 'ഫെഡ് പൊന്നോണ പുലരി 2025' എന്നപേരിൽ ആഘോഷിച്ചു. ലോക കേരള സഭാംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. ഫെഡ് ചെയർമാൻ ഫ്രാൻസിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ ക്ലോഡി ജോഷി, പ്രോഗ്രാം കോഡിനേറ്റർ ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
ബഹറിനിലെ സാമൂഹ്യപ്രവർത്തകരായ ബഷീർ അലായി, നജീബ് കടലായി, നിസ്സാർ കൊല്ലം, എബ്രഹാം ജോൺ, സഹൽ തൊടുപുഴ, അൻവർ കണ്ണൂർ, നൗഷാദ് പുനലൂർ, കാസിം പാടത്തായിൽ, സലിം തയ്യൽ, മുസ്തഫ പട്ടാമ്പി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിവിധ കലാപരിപാടികളും ഗെയിംസും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഡോ. രമ്യ സുജിത്ത് അവതാരികയായിരുന്നു.