കെസിഎ ബഹറിന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

New Update
vkl autitorium

ബഹറിന്‍: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ  റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

Advertisment

കെസിഎ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെസിഎ പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി. 

തുടർന്ന് കെസിഎ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെസിഎ പ്രസിഡന്റ്‌  ജെയിംസ്‌ ജോൺ റിപ്പബ്ലിക് ദിന  സന്ദേശം  നൽകി. വർത്തമാന സാഹചര്യങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടുന്നുണ്ടെന്നും 
സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. 

കെസിഎ ട്രെഷറർ നവീൻ എബ്രഹാം, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, റോയ് സി ആന്റണി, സീനിയർ അംഗം റോയ് ജോസഫ് എന്നിവരും കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

Advertisment