ബഹ്റൈനിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച "കോഴിക്കോട് ഫെസ്റ്റ് 2കെ26“ ജനസാഗരമായി

New Update
bahrain kozhikode jilla pravasi association

മനാമ: ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്‌കാരിക ജീവകാരുണ്യപ്രവർത്തന സംഘടനയായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ വാർഷിക ആഘോഷമായ കോഴിക്കോട് ഫെസ്റ്റ് 2കെ26 മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം കാണാനായി ഇന്ത്യൻ ക്ലബ്ബിലെത്തിയത് അടുത്തകാലത്തൊന്നും ബഹ്‌റൈനിൽ കാണാത്ത ജനസാഗരമായിരുന്നു.

Advertisment

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക്ക് താരവുമായ ഷാഫി കൊല്ലവും, ചലച്ചിത്ര പിന്നണിഗായിക സ്മിത, ഐഡിയസ്റ്റാർ സിങ്ങർ ഫെയിം വിജിത, ശ്രീഷ്മ, വിശ്വ, റിനീഷ് കലാഭവൻ തുടങ്ങിയവർ നയിച്ച ഗാനമേളയും, വിവിധയിനം നൃത്തഇനങ്ങളും ആസ്വാധകരുടെ മനംകുളിർപ്പിച്ചു.

bahrain kozhikode jilla pravasi association-2

ഇന്ത്യൻ ക്ലബ്ബിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞതിനാൽ പ്രോഗ്രാം കാണാനാവാതെ നിരവധി പേരാണ് തിരിച്ചുപോയത്.സംഘാടകരും, സെക്യുരിറ്റിയും പ്രോഗ്രാം സ്ഥലത്തേക്ക് ഒഴുകിവന്ന കലാസ്വാദകരെ നിയന്ത്രിക്കാൻ ഏറെ പണിപ്പെട്ടു.

ഓറ ആർട്സിന്റെ ബാനറിൽ മനോജ്‌ മയ്യന്നൂരിന്റെ സംവിധാനത്തിലാണ് പ്രോഗ്രാം അവതരിപ്പിച്ചത്. അവതാരകരായ രാജേഷ് പെരുങ്കുഴിയുടെയും, രമ്യഷിഞ്ച്, നേതൃത്വത്തിൽ വൈകിട്ട് ആറുമണിയ്ക്ക് ആരംഭിച്ച കലാ പരിപാടികൾ രാത്രി 12 മണിവരെ നീണ്ടു നിന്നു. 

പ്രസിഡന്റ് ജ്യോതിഷ് പണിക്കരുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ജ്യോജിഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യ അതിഥിയായ നോർത്തേൺ ഗവർനറേറ്റ് ഇൻവെസ്റ്റ്മെന്റ് ഹെഡ് ഇസാം ഇസ അൽ ഖയാറ്റ് നിലവിളക്ക് കൊളുത്തി ഒഫീഷ്യൽ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. 

bahrain kozhikode jilla pravasi association-3

ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ, ഡോക്ടർ ചെറിയാൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജുജോർജ്, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഈ.വി രാജീവൻ, ജനറൽ കൺവീനർ അനിൽ കുമാർ യു.കെ, പ്രോഗ്രാം ഡയറക്ടർ മനോജ്‌ മയ്യന്നൂർ, എക്സിക്യൂട്ടീവ് ട്രഷറർ റിഷാദ് കോഴിക്കോട്, ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റ്മാരായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, പ്രോഗ്രാം കൺവീനർ രാജീവ് തുറയൂർ, ജോയിന്റ് സെക്രട്ടറി അഷ്‌റഫ് പുതിയപാലം, അൻവർ നിലമ്പൂർ, സെയ്യെദ് ഹനീഫ്, അജിത്ത് കുമാർ കണ്ണൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് മുബീനമൻഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബഹ്‌റൈനിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.

എന്റെർറ്റൈൻട്മെന്റ് സെക്രട്ടറി വികാസിന്റെ നേതൃത്വത്തിൽ ബിനിൽ, റോഷിത്,രാജേഷ്, അജേഷ്, സുബീഷ്, രാജീവ് കോഴിക്കോട്, അബ്ബാസ് സേട്ട്, മൊയ്‌ദു പേരാമ്പ്ര, നികേഷ്, അനൂപ്, നിസ്സാർ, അതുൽ, സന്ധ്യ രാജേഷ്, ഷെസ്സി രാജേഷ്, അരുണിമ ശ്രീജിത്ത്, ഉപർണ ബിനിൽ, റീഷ്മ ജോജീഷ്, റെഗിന വികാസ്, അസ്ന റിഷാദ്, മിനി ജ്യോതിഷ്, ദീപ അജേഷ്, അശ്വിനി നികേഷ്, ശൈത്യ റോഷിത്, ഷൈനി ജോണി, അനിത, ഗീത, അസ്‌ല നിസ്സാർ, നിത്യ അനൂപ്, ശ്രുതി സുബീഷ്, രഞ്ജുഷ, ഷമീമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment