ഐവൈസിസി ബഹ്റൈന്‍ പത്താമത് വാർഷികാഘോഷം; ഡീന്‍ കുര്യാക്കോസ് എംപിയും കെപിസിസി സെക്രട്ടറി അഡ്വ. ബി.ആര്‍.എം ഷഫീറും മുഖ്യാതിഥികള്‍

New Update
iycc bahrain-2

ബഹ്റൈന്‍: പവിഴ ദ്വീപിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം നൽകികൊണ്ട് ഐവൈസിസിയുടെ പത്താമത് വാർഷികാഘോഷം ഇന്ന് വൈകിട്ട് 6.30 ന് ഇന്ത്യന്‍ ക്ലബില്‍ ആരംഭിക്കും. 

Advertisment

ഡീൻ കുര്യാക്കോസ് എംപിയും ഉജ്വല വാഗ്മിയും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ബിആര്‍എം ഷഫീറും ആഘോഷ രാവിൽ മുഖ്യ പ്രഭാഷണം നടത്തും.

ആഘോഷത്തിൽ പങ്കെടുക്കുവാനും പ്രഭാഷണം ശ്രവിക്കുവാനും എല്ലാ ജനാധിപത്യ വിശ്വാസികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Advertisment