/sathyam/media/media_files/vIeomWivwlqgRDrXHm1v.jpg)
ബഹ്റൈന്‍: ബഹറനിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബ് ആയ ഫ്ലീറ്റ്‌ലൈൻ എഫ്‌സിയുടെ 2023-2024 ലെ ജേഴ്‌സി പ്രകാശനം ബിഎംസി ഹാളിൽ വെച്ചു നടന്നു.
ചടങ്ങിൽ ഫ്ലീറ്റ്‌ലൈൻ എഫ്‌സിയുടെ സ്പോൺസറായ ഫ്ലീറ്റ്‌ലൈൻ ലോജിസ്റ്റിക്സ് എംഡി ടൈസണ്‍ ആന്‍റോ ബഹറിനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയും പ്രവാസി ലീഗൽ സെൽ കോഓർഡിനേറ്ററും ആയ അമൽദേവ് ഒ.കെ ടീം മാനേജർ ശ്രീജിത്തിനും ക്യാപ്റ്റൻ സഞ്ചുവിനും കൈമാറി.
പ്രസ്തുത ചടങ്ങിൽ കെഎഫ്എ പ്രസിഡന്റ് അബ്ദുൾ സലാം, ടീം കോച്ച് അരുൺ പ്രസാദ്, ടീം ഭാരവാഹികളായ ഡങ്കബ്, പോൾസൺ എന്നിവർ പങ്കെടുത്തു. ബഹറിനിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബായി ഫ്ലീറ്റ്‌ലൈൻ എഫ്‌സിയെ വാർത്തെടുക്കുന്നതിനാവശ്യമായ എല്ലാ സഹകരണങ്ങളും ടീം സ്പോൺസർ എന്ന നിലയിൽ ഫ്ലീറ്റ്‌ലൈൻ ലോജിസ്റ്റിക്സ് പ്രതിജ്ഞാബദ്ധരാണെന്ന് ഫ്ലീറ്റ്‌ലൈൻ ലോജിസ്റ്റിക്സ് എംഡി ടൈസൺ യോഗത്തിൽ വെച്ചു ഉറപ്പ് നൽകി.