ബഹറൈൻ പ്രതിഭ അന്തര്‍ദേശീയ നാടക രചനാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
press meet bahrain

മനാമ: ബഹ്റൈന്‍ പ്രതിഭ രണ്ടാമത് അന്തര്‍ദേശീയ നാടക അവാര്‍ഡായ പപ്പന്‍ ചിരന്തന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം പ്രശസ്ത നാടക പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ സതീഷ് കെ സതീഷ് രചിച്ച 'ബ്ലാക്ക് ബട്ടര്‍ ഫ്‌ലൈ', രണ്ടാം സ്ഥാനം നാടക സിനിമാ പ്രവർത്തകൻ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ഡോ. ജെബിന്‍ ജെ.ബി രചിച്ച ഛായാചിത്രം / മായാ ചിത്രം, മൂന്നാം സ്ഥാനം ഷമ്മി തോമസ് രചിച്ച പൊക്കന്‍, നാലാം സ്ഥാനം വിമീഷ് മണിയൂര്‍ രചിച്ച സ്‌പോണ്‍സേഡ് ബൈ തുടങ്ങിയ നാടകങ്ങൾക്കു ലഭിച്ചു. 

Advertisment

award winneres

2021ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 46 നാടകങ്ങള്‍ പുരസ്‌കാര നിര്‍ണയത്തിനായി എത്തി. ഇതില്‍ നിന്നും മികച്ച നാലു നാടകങ്ങളാണ് അവര്‍ഡ് നിര്‍ണയ സമിതി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കഴിഞ്ഞ മുപ്പത്തിയൊമ്പത് വര്‍ഷമായി ബഹ്‌റൈന്‍ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമായ ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ പപ്പന്‍ ചിരന്തന അന്താരാഷ്ട്ര നാടക പുരസ്‌കാരവും രണ്ടാമത് അന്താരാഷ്ട്ര നാടക രചന അവാര്‍ഡുമാണിത്. 

ഡിസംബറില്‍ കേരള സാംസ്‌ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Advertisment