ബഹ്റൈന്‍: "തിരുനബി (സ) സ്നേഹം, സമത്വം, സഹിഷ്ണുത" എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിയുടെ നേതൃത്വത്തിൽ പതിനാറ് ഏരിയകളിലായി രണ്ട് മാസക്കാലം നീണ്ട് നിന്ന മീലാദ് കാമ്പയിൻ സമാപിച്ചു.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ ജനപങ്കാളിത്തം കൊണ്ടും പ്രവാചക പ്രകീർത്തനങ്ങൾകൊണ്ടും ശ്രദ്ധേയമായ സമ്മേളനം സമസ്ത ബഹ്റൈൻ വർക്കിങ്ങ് പ്രസിഡൻ്റ് വി.കെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.
/sathyam/media/media_files/W9hmHuwsx3vZRnYD1jIN.jpg)
എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രമേയ പ്രഭാഷണവും. പ്രാർഥനയും നിർവഹിച്ചു.
നബി(സ്വ)യോടടുക്കുവാനും ഇഷ്ടം കൂടുവാനും നേട്ടങ്ങൾ കൈവരിക്കുവാനും സ്വലാത്ത് വഴി സാധിക്കുമെന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഭൗതികവും പാരത്രികവുമായ നിരവധി അനുഗ്രഹങ്ങള്‍ സ്വലാത്തിലൂടെ ലഭിക്കുമെന്നും തങ്ങൾ കൂട്ടി ചേർത്തു.
സമസ്ത ബഹ്റൈൻ 2024 കലണ്ടർ പ്രകാശനം ആദ്യ കോപ്പി കെഎംസിസി പ്രസിഡൻ്റ് ഹബീബ് റഹ്മാന് നൽകി സയ്യിദ് ഹമീദലി തങ്ങൾ നിർവഹിച്ചു. വിവിധ ഏരിയകളിലെ സുപ്രഭാതം ദിനപത്രം വരിക്കാരുടെ ലിസ്റ്റ് ഏരിയാ നേതാക്കൾ ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.
എസ്കെഎസ്എസ്എഫ് ബഹ്റൈൻതല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം അശ്റഫ് അൻവരി ചേലക്കരയെ ചേർത്ത് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, കെഎംസിസി പ്രസിഡൻ്റ് ഹബീബുറഹ്മാൻ റഷീദ് ബാഖവി എടപ്പാൾ എസ്കെഎസ്എസ്എഫ് ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.
/sathyam/media/media_files/fzKsc38Hf2RBDAXuNlzU.jpg)
ഹസൈനാർ കളത്തിങ്ങൽ, ചെമ്പൻ ജലാൽ, മുഹമ്മദ് മുസ് ലിയാർ എടവണ്ണപ്പാറ, എസ് കെ നൗഷാദ്, മജീദ് ചോലക്കോട്, ഹാഫിള് ശാഹുദ്ദീൻ മൗലവി, ഹംസ അൻവരി മോളൂർ, മുസ്തഫ കളത്തിൽ, ഷഹീം ദാരിമി
ലത്വീഫ് പയന്തോങ്ങ്, ഏരിയ നേതാക്കൾ, കോഡിനേറ്റർമാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്കെഎസ്എസ്എഫ് നേതാക്കൾ പങ്കെടുത്തു.
എസ് എം അബ്ദുൽ വാഹിദ് സ്വാഗതവും കെഎംഎസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു. പരിപാടിക്ക് ശേഷം എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായയുടെ നേതൃത്വത്തിൽ സദസ്സിലും, മനാമ സെൻട്രൽ മാർക്കറ്റിലും ഭക്ഷണ വിതരണം നടത്തി.