/sathyam/media/media_files/JfTvbcpyWfp7N7CxK3Ii.jpg)
ബഹ്റൈന്‍: മേളകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി വേൾഡ് മലയാളീ കൗൺസിൽ ഏർപ്പെടുത്തിയ ഡബ്ല്യുഎംസി മേളാചാര്യ പുരസ്‌കാരം 2023 ബഹ്‌റൈൻ സോപാനം വാദ്യകലാ സംഘത്തിന്റെ ഗുരു സന്തോഷ് കൈലാസ് സോപനത്തിന് ഇന്ത്യൻ അംബാസ്സഡർ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നവംബർ 23 വ്യാഴാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണത്തിലും കേരളപ്പിറവി ആഘോഷത്തിലും ഇന്ത്യന്‍ അംബാസ്സഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുക്കുന്നു.
പരിപാടിയിൽ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ബെന്നി ബഹനാന്‍, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി, മുന്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും ബഹ്റൈന്‍ അംബാസിഡര്‍ ഓഫ് പീസ് ഡോ. മസൂമ, റഹിം എന്നിവര്‍ വിശിഷ്ടാഥിതികള്‍ ആയും പങ്കെടുക്കുന്നു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, പ്രവാസി ഭാരതീയ സമ്മാന്‍, ഡബ്ല്യുഎംസി സാമൂഹ്യ ജീവകാരുണ്യ അവാര്‍ഡ് എന്നിവ നേടിയ പ്രമുഖ വ്യവസായി കെജി ബാബുരാജ്, ഡബ്ല്യുഎംസി ബിസ്സിനെസ്സ് എക്‌സലൻസ് അവാര്‍ഡ് ജേതാവുമായ പമ്പാവാസന്‍ നായര്‍, ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബുരാമചന്ദ്രന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവര്‍ പ്രത്യേക അഥിതികളായും പങ്കെടുക്കുന്നു.
നമ്മുടെ നാടിൻറെ തനിമയും സംസ്ക്കാരവും വിളിച്ചോതുന്ന പുതുമയാർന്ന സംഗീത നൃത്ത സമന്വയങ്ങളും കലാപരിപാടികളും കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
നവംബർ 23 ന് വൈകുന്നേരം 7 മണി മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന കേരളീയം പരിപാടിയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണെന്നും, എല്ലാപേരെയും സ്വാഗതം ചെയ്യുന്നതായും ഡബ്ല്യുഎംസി ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.
നവംബർ 23 ന് വൈകുന്നേരം 7 മണി മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന കേരളീയം പരിപാടിയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണെന്നും, എല്ലാപേരെയും സ്വാഗതം ചെയ്യുന്നതായും ഡബ്ല്യുഎംസി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 33462295, 33052485.