/sathyam/media/media_files/KCaX1zSqGI4mZ6sLZUwh.jpg)
ബഹ്റൈന്‍: ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ അക്ഷരമുറ്റം ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ അതിന്റെ അടുത്ത 3 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള വിധിനിർണ്ണയം നാളെ (08-12-2023 വെള്ളി) ഇസാ ടൗണിലെ സ്കൂൾ കാംപസിൽ വെച്ച് നടക്കുകയാണ്.
3 പാനലുകളാണ് ഈ വർഷം വിധിനിർണ്ണയത്തിനായി മാറ്റുരക്കുന്നത്. നിലവിലെ ഭരണ സമിതിയായ പ്രോഗ്രസ്സീവ് പാരൻസ് അലയൻസ് (പിപിഎ) മുൻ ഭരണ സമിതിയായിരുന്ന യുണൈറ്റഡ് പാരൻസ് പാനലും (യുപിപി) ഒപ്പം ഇന്ത്യൻ സ്കൂൾ പാരൻസ് ഫോറവും (ഐഎസ്‌പിഎഫ്) തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.
7 അംഗ നിർവാഹക സമിതിയിലേക്ക് 21 സ്ഥാനാർഥികൾക്ക് ഒപ്പം ഒരു സ്വതന്ത്ര സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്. നാട്ടിലെ തെരഞ്ഞെടുപ്പുകളെ പ്പോലെ തികച്ചും വീറും വാശിയും ക്യാമ്പയിനുകളും ഗൃഹ സന്ദർശനങ്ങളും പോസ്റ്ററുകളും വാട്ട്സ്ആപ്പ് സോഷ്യൽ മീഡിയ പ്രചരണങ്ങൾ കൊണ്ട് രണ്ടാഴ്ചയോളമായി ഇവിടം സജീവമാണ്.
ഈ കമ്യൂണിറ്റി സ്കൂളിന്റെ നല്ല നടത്തിപ്പിനായി ഉന്നതിക്കായി നമ്മുടെ മക്കളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിഭവങ്ങൾ ഒരുക്കാൻ കെൽപ്പുള്ള കഴിവും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള രക്ഷിതാക്കൾ ശ്രമിക്കുക.
നന്മയുടെ ഉയർച്ചയുടെ പടവുകൾ തീർക്കാൻ നമുക്കാവണം എന്ന ബോധ്യത്തോടെ സമ്മതിദാനവകശം നിർവഹിക്കുക.