New Update
/sathyam/media/media_files/HRovahfCvfYyu7NlKTkz.jpg)
ബഹ്റൈന്‍: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) അംഗങ്ങൾക്കായി ഡിസംബർ 15 ന് സ്പോർട്സ് ഡേ സംഘടിപ്പിക്കുന്നു. ബിലാദ് അൽ ഖദീമിലെ അൽ ഇത്തിഹാദ് ക്ലബ്ബിൽ വെച്ചാണ് ഇത്തവണ സ്പോർട്സ് ഡേ നടക്കുന്നത്.
Advertisment
വിവിധ പ്രായക്കാർക്കായി നിരവധി മത്സരങ്ങൾ ഒരുക്കിയിരിക്കുന്നതോടൊപ്പം അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വിവിധങ്ങളായ സ്പോർട്സ് ഇനങ്ങളിൽ മത്സരിക്കാവുന്നതാണ്.
അണ്ണാമലൈ ഗായത്രി, അമരാവതി കണ്ണാടി, കോരയാർ കൽപാത്തി, പിലാന്തോൾ തൂത എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് ടീമുകളിലായാണ് മത്സരങ്ങൾ നടക്കുക. പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി കൺവീനർ അനിൽ കുമാറും പ്രീത രമേശും അറിയിച്ചു.