തിരുവന്തപുരം നെട്ടയം സ്വദേശി ജോണസ്‌ ആഗ്നീസ് ബാൽഡൻ ബഹ്റൈനില്‍ നിര്യാതനായി

New Update
obit Jones Agnees Baldeen

മനാമ: തിരുവന്തപുരം നെട്ടയം സ്വദേശി ജോണസ്‌ ആഗ്നീസ് ബാൽഡൻ ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണപെട്ടു. കഴിഞ്ഞ മാസം 29 നു നാട്ടിൽ നിന്നും ബഹറിനിൽ എത്തിയതായിരുന്നു. നാല് വർഷമായി ഓൺലൈൻ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: പരേതയായ ഫാബിയോല ബെൽദൻ. മക്കൾ: നാൻസി ബെൽദൻ, ഡാനിയൽ ബെൽദൻ. 

Advertisment

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെൽപ്പിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നതായി രക്ഷാധികാരി ബഷീർ അമ്പലായി അറിയിച്ചു.

Advertisment