സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈൻ ദേശീയദിന ആഘോഷം സംഘടിപ്പിച്ചു

New Update
seven arts cultural forum bahrain

മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ അമ്പതി രണ്ടാമത് ദേശീയദിനം അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ സ്വാഗതം പറഞ്ഞു.

Advertisment

ഐ സി ആർ എഫ് ചെയർമാൻ ഡോ:ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈൻ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും ജാതിമത വ്യത്യാസമില്ലാതെ പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും ലോകത്തെവിടെയും കാണാൻ കഴിയില്ലെന്ന് ഡോ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

seven arts cultural forum bahrain-2

സെവനാർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ, ട്രഷറർ ചെമ്പൻ ജലാൽ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, മെമ്പർഷിപ്പ് സെക്രട്ടറി രാജീവ്‌ തുറയൂർ,കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി തോമസ്സ്‌ ഫിലിപ്പ്, വൈസ് പ്രസിഡന്റ് സത്യൻ കാവിൽ, എം സി പവിത്രൻ, ജോസ്മി ലാലു, മുബീന മൻഷീർ, മിനി റോയി, ജയേഷ് താന്നിക്കൽ, സാമൂഹിക പ്രവർത്തകരായ ഗണേഷ് കുമാർ, സെയ്യിദ് ഹനീഫ്, സൽമാൻ ഫാരിസ്, അബ്ദുൽ മൻഷീർ തുടങ്ങിയവർ സംസാരിച്ചു. ജോ: സെക്രട്ടറി ഗിരീഷ് അർപ്പുക്കര നന്ദി രേഖപ്പെടുത്തി. 

 പരിപാടികൾക്ക് പ്രവീൺഅനന്തപുരി, ഫൈസൽ പാട്ടാണ്ടി, ബബിത സുനിൽ, റിതിൻതിലക്, വിനോദ് അരൂർ, അബ്ദുൾലത്തീഫ്, സ്മിത മയ്യന്നൂർ, ഇർഫാൻ, റോയ് മാത്യു, രാജീവ്‌ ചോമ്പാല, രാജൻ, ജെയ്സൺ, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.

അഫി കൊല്ലം, ധന്യമധു, സ്വർണ്ണ, മുഫീത മുജീബ്, സുസ്മിത, സൗമ്മ്യ, നസ്രിയ, വിശ്വ കെ, സന്തോഷ്‌, മെഹ്ഫിൽസുൽത്താൻ, ശ്രീനിധി, ഇവാനിയ, ഫിലിപ്സ്, റോണ, ദിയ, ദിഷ, അനീഷ് അനസ്, മുന്നു മുനീർ, ആരാധ്യ ജിജേഷ്, ആരവ് ജിജേഷ് തുടങ്ങിയവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Advertisment