New Update
/sathyam/media/media_files/ESBa8pfXzNOkKFsM6PhD.jpg)
ബഹ്റൈന്‍: കോൺഗ്രസ് ജന്മദിന ആഘോഷ ഭാഗമായി ഐവൈസിസി ബഹ്‌റൈൻ മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
ഡിസംബർ 29 വെള്ളിയാഴ്ച രാവിലേ 8 മുതൽ ഉച്ചക്ക് 1 മണിവരെ ആണ് ക്യാമ്പ്. ഐവൈസിസി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടക്കുന്ന 43 -ാമത് മെഡിക്കൽ ക്യാമ്പ് ആണിത്.
ബഹ്‌റൈനിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണവും പക്ഷാഘാത നിരക്കും മറ്റു അസുഖങ്ങളുടെ വർദ്ധനവും എല്ലാം കുറക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഐവൈസിസി ഇത്തരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ടോട്ടൽ കൊളസ്‌ട്രോൾ, എസ് ജി പി ടി, ഷുഗർ, ബി പി, ബി എം ഐ, പൾസ് തുടങ്ങിയ ചെക്കപ്പുകളും ഗൈനക്കോളജി, ശിശുരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ജനറൽ ഡോക്ടർ എന്നീ ഡോക്‌ടർമാരെ കാണുവാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ വിളിക്കുക 38282008,33874100.