വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 'സൗഹൃദരാവ് 2023-2024' ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സംഘടിപ്പിച്ചു

New Update
voice of travandrum bahrain

ബഹ്റൈന്‍: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 'സൗഹൃദരാവ് 2023-2024' എന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സെഗയ കെസിഎ ഹാളിൽ വെള്ളിയാഴ്ച സംഘടിപ്പിച്ചു. വിഒടിയുടെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സിബി കുര്യന്റെ അധ്യക്ഷതയിൽ വിഒടിയുടെ സെക്രട്ടറി പ്രോഗ്രാം കൺവീനറുമായ അരവിന്ദ് സ്വാഗതം പറഞ്ഞതോടു കൂടി കലാപരിപാടികൾ ബഹ്‌റൈൻ ദേശീയ ഗാനത്തോട് കൂടി ആരംഭിച്ചു. 

Advertisment

ബഹ്‌റൈനിലെ സാംസ്കാരിക സാമൂഹിക ബിസ്സിനെസ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളായ ഡോ. ചെറിയാൻ, ജെയിംസ്ജോൺ, നൈന മുഹമ്മദ്‌ ഷാഫി, പ്രസാദ് തമ്പി, ബിനീത്, നൗഷാദ്, രാധാകൃഷ്ണൻ, ജോയ് നന്ദഗോപൻ, രഘുവരൻ നാടാർ, ആന്റണി പത്രോസ്, ഫൈസൽ, ബിജു ജോർജ്, ബഹറിനിലെ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവും വിഒടി എക്സിക്യൂട്ടീവ് മെമ്പർ ഷാജി മൂതല, ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരായ അൻവർ നിലമ്പൂർ, സെയിദ് ഹനീഫ്, ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് നിസാർ കൊല്ലം, എന്നും വിഒടിയുടെ വിജയത്തിനായി കൂടെ നിന്ന ശ്രേഷ്ഠ കലാകാരന്മാരായ ശ്യാം, ഭാഗ്യരാജ്, വിപിന്‍ എന്നിവരെ വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ആദരിച്ചു. 

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ അംഗങ്ങൾ ആയ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, ബഹ്റൈനിലെ അറിയപ്പെടുന്ന സഹൃദയ നാടൻ പാട്ട് കലാ സംഘത്തിന്റെ സംഗീത വിരുന്നും സ്റ്റേജിൽ അരങ്ങേറി. 500 ഓളം വരുന്ന വിഒടിയുടെ അംഗങ്ങൾ പ്രോഗ്രാമിൽ പങ്കെടുത്തു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പ്രോഗ്രാം നിയന്ത്രിച്ചു.

Advertisment