/sathyam/media/media_files/Yj46OmNq249Ttra5uo67.jpg)
മനാമ: ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നാഷനൽ ഡേ / ക്രിസ്തുമസ് ആഘോഷം മനാമ കെ സിറ്റി ഹാളിൽ നടന്നു. നിറഞ്ഞ സദസിൽ ബഹ്റൈൻ ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഫാദർ ജോർജ് സണ്ണി ഉൽഘാടനം നിർവഹിച്ചു.
നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടിക്ക് ബികെഎസ്എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു. ബികെഎസ്എഫ് രക്ഷാധികാരികളായ ബഷീർ അമ്പലായി സുബൈർ കണ്ണൂർ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, മജീദ് തണൽ, അഷറഫ് ഫാഷൻ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ബിസിനസ് രംഗത്തെ പ്രമുഖൻ റഹിം വാവക്കുഞ്ഞിനും സാമൂഹിക പ്രവർത്തക സലീന റാഫിക്കും ആദരവ് നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കാലാ പരിപാടികളും കരോൾ ഗാനങ്ങളും / നാടൻ പാട്ടുകളും നിറഞ്ഞ സദസിന് മികച്ച കലാ ആസ്വാദന വിരുന്നൊരുക്കി.
ബഹ്റൈനിലെ സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യങ്ങൾ ആയ ഫ്രാൻസിന് കൈതാരത്ത്, ആസീൽ അബ്ദു റഹ്മാൻ, ലത്തീഫ് ആയഞ്ചേരി, അബ്ദുൽ ജലീൽ (മാധ്യമം), സോവിച്ചൻ, ഫസലുൽ ഹഖ്, ഒ.കെ കാസിം, അനസ് റഹിം, സലാം മമ്പാട്ട്മൂല, ഷബീർ മാഹി, സമീർ ക്യാപിറ്റൽ, ഭാസ്ക്കർജി, ദീപക് മേനോൻ, നിസാർ ഉസ്മാൻ, സിറാജ് റിയ, ഹരീഷ് നായർ, എ.സി.എ ബക്കർ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.
പരിപാടിയിൽ വെച്ച് ബികെഎസ്എഫ് ഗ്രൂപ്പ് അംഗം ബഷീർ പറവുരിന്റെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. പരിപാടിക്ക് പോഗ്രാം കൺവീനർ സുഭാഷ് തോമസ്, പോഗ്രാം കോഡിനേറ്റർ മണികുട്ടൻ, ബികെഎസ്എഫ് വളണ്ടിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, അജീഷ് കെ.വി, സലിം നമ്പ്ര, മനോജ് വടകര, അൻവർ ശൂരനാട്, നജീബ് കണ്ണൂർ, നുബിൻ അൻസാരി, സൈനൽ കൊയിലാണ്ടി, ഷിബു ചെറുതുരുത്തി, രജ്ജിത്ത് സി.പി, നൗഷാദ് പൂനൂർ, റാഷിദ് കണ്ണങ്കോട്ട്, എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് ലത്തീഫ് മരക്കാട്ട് നന്ദി രേഖപെടുത്തി.