/sathyam/media/media_files/Kw6OokaIW3uzkNCurbY0.jpg)
ബഹ്റൈന്‍: കുടുംബ സൗഹൃദവേദിയുടെ അദ്‌ലിയയിലെ ബാൻ സാങ് തായ് റെസ്റ്റോറന്റിൽ നടന്ന ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷ പരിപാടിയിൽ വെച്ച് ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് (സോഷ്യൽ അസിറ്റൻസ് ഡ്രൈവ്) സ്ഥാപകനായ സയ്യിദ് ഹനീഫിനെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള നിരന്തരമായ ജീവകാരുണ്യ പ്രവാർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടായിരുന്നു പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോവിഡ് - 19 പാൻഡെമിക് വ്യാപിച്ച സമയത്ത് കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി അദ്ദേഹം 2020 മാർച്ചിൽ ആരംഭിച്ച 'ലൈറ്റ്സ് ഓഫ് കൈൻഡ്നസ്' സംരംഭത്തിൽ നിന്ന് 1000 ദിവസത്തിനുള്ളിൽ 60,000-ത്തിലധികം ആളുകൾക്ക് ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷാ സാമഗ്രികളുടെയും മുടങ്ങാതെ വിതരണം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ ബഹ്‌റൈനിലെ നിർധനരായ ആളുകൾക്ക് ദിവസേന സൗജന്യ ഭക്ഷണ വിതരണത്തിലൂടെ ഈ സംരംഭം തുടരുന്നു. 'ബീറ്റ് ദ ഹീറ്റ്', 'ബീറ്റ് ദ കോൾഡ്', 'റീച്ച് ദ അൺറീച്ചഡ്' എന്ന പേരുകളിൽ ആണ് അദ്ദേഹത്തിൻ്റെ ഈ സംരംഭങ്ങൾ അറിയപ്പെടുന്നത്.