/sathyam/media/media_files/uDnmgLRGG5B1CSQ4wWjL.jpg)
ബഹ്റൈന്‍: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ അപ്പോസ്തൊലിക്ക് വികാർ ഓഫ് നോർത്തേൺ അറേബ്യ ബിഷപ്പ് ആൾഡോ ബെറാർഡി മുഖ്യാതിഥിയായി പങ്കെടുത്തു.
മെമ്പർ ഓഫ് പാർലമെന്റ് മുഹമ്മദ് ജനാഹി, ബിഎഫ്‌സി സിഇഒ ദീപക് നായർ എന്നിവർ വിഷ്ടാതിഥികളായി പങ്കെടുത്തു. കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.
കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ അബ്രഹാം ജോൺ, ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച് കെസിഎയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച മുതിർന്ന അംഗങ്ങളെ ആദരിച്ചു.
സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് പ്രീസ്റ് ഫാദർ ഫ്രാൻസിസ് ജോസഫ്, അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റ് ഫാദർ ജേക്കബ് കല്ലുവിള എന്നിവരും ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, മാധ്യമ പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ, കെസിഎ സീനിയർ അംഗം സേവി മാത്തുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾ നിയന്ത്രിച്ചത്.