റിപ്പബ്ലിക് ദിനാഘോഷം - ഒഐസിസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ

New Update
rebublic day celebration

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ സൽമാനിയ സീറോ മലബാർ സൊസൈറ്റി (സിംസ്) ഓഡിറ്റൊറിയത്തിൽ വച്ച് ഇന്ത്യാ ചരിത്രം ആസ്പദമാക്കി ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം നടക്കും. 

Advertisment

വിജയിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും, ട്രോഫി, പുസ്തകങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന മുതിർന്നവർക്കും പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. 

വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉത്ഘാടനം ചെയ്യുo. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ഒഐസിസി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ എന്നിവർ അറിയിച്ചു.

Advertisment