വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിപുലമായി റിപ്പബ്ലിക് ഡേ ആഘോഷിച്ചു

New Update
wmc bahrain province

ബഹ്റൈന്‍: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് നടത്തിയ വിപുലമായ റിപ്പബ്ലിക് ദിന  ആഘോഷ ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. 

Advertisment

പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഡോ. അമര്ജിത് കൗർ സന്ധു, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡണ്ടുമാരായ  ആർ. പവിത്രൻ, ബെന്നി വർക്കി, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ, ഇന്ത്യൻ ക്ലബ് മുൻ പ്രസിഡണ്ട് കെ. എം ചെറിയാൻ, പാക്ട് ജനറൽ കോർഡിനേറ്റർ  ജ്യോതി മേനോൻ, ഒഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, സൽമാനുൽ ഫാരിസ്, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സെയ്യദ് ഹനീഫ്, അൻവർ ശൂരനാട്, ഡബ്ല്യുഎംസി ചെയർമാൻ ദേവരാജൻ കെ.ജി, ഗ്ലോബൽ എൻഎംസി ജെയിംസ് ജോൺ, വിനോദ് നാരായണൻ, സുജിത് കൂട്ടല, സാമ്രാജ് ആർ നായർ, വിജേഷ് നായർ, രോഹിത്, എന്നിവർ പങ്കെടുത്തു. 

wmc bahrain province-2

മഹിമ ഷീബ പോൾ, സൗമ്യ സെന്തിൽ, നിത്യ അനിൽകുമാർ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. പ്രസിഡണ്ട് ഷെജിൻ സുജിത്, സെക്രട്ടറി അനു അലൻ അടങ്ങുന്ന വുമൺസ് ഫോറം കമ്മിറ്റിയുടെ നേതൃത്തിൽ ജീന നിയാസിന്റെ ചിത്രരചനാ ക്യാംപ് സംഘടിപ്പിച്ചു.  

ജീന നിയാസ്, ഗ്രാഫിക് ആര്ടിസ്റ് തോമസ് വൈദ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡബ്ല്യുഎംസി ജനറൽ സെക്രട്ടറി അമൽദേവ് ഒ.കെ സ്വാഗതവും ട്രഷറാർ ഹരീഷ് നായർ നന്ദിയും അറിയിച്ചു.

Advertisment