സൗഹൃദത്തിൻ്റേയും കരുതലിൻ്റേയും കരങ്ങൾ കോർത്ത് ബഹ്റൈൻ മനുഷ്യജാലിക

New Update
skssf bahrain

മനാമ: സ്നേഹകരങ്ങൾ കോർത്ത് പിടിച്ച് രാജ്യസ്നേഹത്തിൻ്റെയും, സഹോദര്യത്തിൻ്റെയും പ്രതിജ്ഞ ഉറക്കെ ചൊല്ലി പ്രൗഡമായ ചടങ്ങിൽ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക അരങ്ങേറി. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി രജ്യത്തിനകത്തും, പുറത്തും എല്ലാ വർഷത്തേതും പോലെ മനുഷ്യജാലിക വിപുലമായി തന്നെ ആഘോഷിച്ചു.

Advertisment

രജ്യസ്നേഹത്തിൻ്റെ മതപരമായ വീക്ഷണങ്ങളെ കുറിച്ച് ഉദ്ഘാടന ഭാഷണത്തിൽ വിശദമായി പ്രതിപാദിച്ചു എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് ഹാശിറലി ശിഹാബ്തങ്ങൾ. 

skssf bahrain-2

രജ്യത്തിനകത്ത് നടമാടുന്ന അനീതിക്കും, വർഗീയതക്കുമെതിരിൽ ശക്തമായി പ്രതിരോധിക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ച് നിൽക്കണമെന്ന് പ്രമേയ പ്രഭാഷണ മദ്ധ്യേ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജോ സെക്രട്ടറി അൻവർ മുഹ്‌യുദ്ധീൻ ഹുദവി പ്രസ്താവിച്ചു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വകേറ്റ് ബിനു മണ്ണിൽ, ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ,  കെഎംസിസി വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി ബഹ്‌റൈൻ വർക്കിംഗ്‌ പ്രസിഡൻ്റ്  ബോബി  പാറയിൽ, ഓഐസിസി ഗ്ലോബൽ പ്രസിഡന്റ് ബിനു കുന്നന്താനം, ബികെഎസ്എഫ് പ്രതിനിധി ബഷീർ അമ്പലായി, നജീബ്കടലായി, തണൽ പ്രതിനിധി റഷീദ് മാഹി, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, റഫീഖ് അബ്ദുല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

skssf bahrain-3

എസ്‌കെഎസ്എസ്എഫ് ബഹ്‌റൈൻ കമ്മിറ്റിയുടെ സ്നേഹോബാഹാരം  ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി.കെ കുഞ്ഞഹമദ് ഹാജിയും, ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബും ചേർന്ന് മുഖ്യാതിഥികൾക്ക് കൈമാറി.

കെഎംസിസി ബഹ്‌റൈൻ പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ, ഓർഗനൈസിംഗ്‌ സെക്രറ്ററി മുസ്തഫ, സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് വി, ജോ. സെക്രട്ടറിമാരായ ഹംസ അനുവരി മോളൂർ കെ.എം.എസ് മൗലവി, ഷഹീം ദാരിമി, ഇസ്മായിൽ റഹ്‌മാനി വേളം, ബഷീർ ദാരിമി, സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികളും ജംഇയ്യത്തുൽ മുഅല്ലിമീൻ ഉസ്താദുമാരും  സാന്നിഹിതരായിരുന്നു. 

skssf bahrain-4

സമസ്ത ബഹ്റൈൻ കേന്ദ്ര കോഡിനേറ്റർ ഹാഫിള്  ശറഫുദീൻ മൗലവി ഖുർആൻ പാരായണം ചെയ്തു, എസ്‌കെഎസ്എസ്എഫ് മുൻ പ്രസിഡൻ്റ് അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞയും, ഫാസിൽ വാഫി, ശഹീംദാരിമി, ജസീർവാരം എന്നിവർ ചേർന്ന് ദേശീയോദ്ഗ്രഥന ഗാനവും അവതരിപ്പിച്ചു.

എസ്‌കെഎസ്എസ്എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവാസ് കുണ്ടറ സ്വാഗതവും, കെഎംഎസ് മൗലവി നന്ദിയും പറഞ്ഞു.

മനുഷ്യജാലികയുടെ വിജയത്തിനായ് പ്രവർത്തിച്ച എസ്‌കെഎസ്എസ്എഫ് ഏരിയ കൺവീനർമാർ, വിഖായ അംഗങ്ങൾ തുടങ്ങിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Advertisment