New Update
/sathyam/media/media_files/kWZ1vMEeHoaJeAg5DZ91.jpg)
ബഹ്റൈന്‍: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കേരള കർണാടക യൂണിറ്റുകളുടെ നേതൃത്വത്തിൽ സംയുക്തമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചനയോട് കൂടി നടന്ന ചടങ്ങിൽ അനസ് റഹിം, അനിൽ കുമാർ യു.കെ, ജാവാദ് പാഷ, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, അനിൽ ഗോപി എന്നിവർ നേതൃത്വം നൽകി.
Advertisment
ഗാന്ധിജി കാണിച്ചു തന്ന ജീവിത രീതിയും ചര്യയുമാണ് ലോകത്തിന് ഇന്നെത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് അത് ഊട്ടി ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ് ലോകത്തിന് കാണിച്ച് കൊടുക്കേണ്ടതെന്നും വെറുപ്പിൻ്റെയും ഭിന്നതയുടെയും വിദ്വേഷത്തിൻ്റെയും ഭരണ സംവിധാനം രാജ്യത്തിന് അപകടമാണെന്നും ഇത് തിരിച്ചറിയലാണ് പുതുതലമുറക്ക് പകർന്ന് നൽകേണ്ടതെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കേരള കർണാടക യൂണിറ്റ് പ്രമേയത്തിലൂടെ അവതരിപ്പിച്ചു.