Advertisment

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

New Update
bahrain koottaima

ബഹ്റൈന്‍: കനോലി നിലമ്പൂർ  ബഹറൈൻ കൂട്ടായ്മ ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തം കൊണ്ടും വർണ്ണാഭമായ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ബഹറിൻ പാർലമെൻറ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് അൽ ഷിനോ മുഖ്യാതിഥിയായും, ബിഎംസി ചെയർമാനും, ഫിലിം പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതിഥിയുമായി.

Advertisment

bahrain koottaima-3

കൂട്ടായ്മയുടെ പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതവും, ട്രഷറർ ജംഷീദ് വളപ്പൻ, സ്ഥാപക പ്രസിഡൻറ് സലാം മമ്പാട്ടുമൂല ആശംസകൾ നേർന്ന സംസാരിച്ചു, ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു.

bahrain koottaima-4

മികച്ച കലാപ്രകടനങ്ങൾ അവതരിപ്പിച്ച  പ്രോഗ്രാമിൽ ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം അർജുൻ രാജ്,വിവിധ ടിവി ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോകളിൽ പ്രശസ്തയായ വൈഷ്ണവി രമേഷ്, ടീം പിങ്ക് ബാങ് ഗാനമേള, സിനിമാറ്റിക് ഡാൻസ്,അറബിക് ഡാൻസ്,കൈകൊട്ടി കളി, ഒപ്പന,ഉച്ചാടനം, കുൻഫു പെർഫോമൻസ്, തുടങ്ങിയ നയനമനോഹരമായ ഒട്ടേറെ കലാപരിപാടികൾ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.

bahrain koottaima-5

നിലമ്പൂരിന്റെ പൈതൃക ഉത്സവത്തിനെ ബഹറിന്റെ പ്രവാസഭൂമികയിൽ സന്നിവേശിപ്പിച്ച പാട്ടുത്സവത്തിൽ സാമൂഹിക പ്രവർത്തകരായ ഡോക്ടർ പിവി ചെറിയാൻ, ബഷീർ അമ്പലായി,കെ ടി സലീം, മോനി ഒടിക്കണ്ടതിൽ, അജിത്ത് കണ്ണൂർ, സതീഷ് മുതലയിൽ, അസീൽ അബ്ദുറഹ്മാൻ, ബിജു ജോർജ്ജ്, ഗോപാലൻ, റഹീം ബാവ കുഞ്ഞ്, ചെമ്പൻ ജലാൽ, ഷെമിലി പി ജോൺ, കാത്തു സച്ചിൻദേവ്, ഷെറിൻ ഷൌക്കത്ത്, സുമി ഷമീർ, മനോജ്‌ വടകര,രാമത്തു ഹരിദാസ്,സയ്യിദ് ഹനീഫ്, സുനിൽ ബാബു, ഇ വി രാജീവൻ,ബ്ലെസ്സൺ മാത്യു,ജാവേദ് പാഷാ, അനസ് റഹീം, അബ്ദുൽ മൻഷീർ,രജീഷ് പിസി, ബദറുദീൻ പൂവാർ,ജ്യോതി മേനോൻ, സൽമാനുൽ ഫാരിസ്,റംഷാദ്,തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ,ഷാജിൽ ആലക്കൽ, ദീപക് തണൽ,മുഹമ്മദലി, ഷാജി മൂത്തല, മണിക്കുട്ടൻ, ജേക്കബ് തേക്കുതോട്, ഷമീർ സലീം, ഹുസൈൻ വയനാട്, ജഈസ്, ഫാസിൽ വട്ടോളി, വിനോദ് ആറ്റിങ്ങൽ, ഷറഫ്,അലൻ ഐസക്, മണി കുന്നത്ത്, അൻസാർ മൊയ്‌ദീൻ എന്നിവരും, ലൈഫ് ഓഫ് കെയറിങ് & സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌ ഭാരവാഹികളും പങ്കെടുത്തു.  

bahrain koottaima-2

അരുൺ കൃഷ്ണ, വിജേഷ്, സുബിൻ ദാസ്, മുബീന മൻഷീർ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായി. എക്സിക്യൂട്ടീവ് മെമ്പർമാർ, കൂട്ടായ്മയിലെ അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നൽകി..ഇഷിക പ്രദീപ്‌ അവതരികയായി

Advertisment