/sathyam/media/media_files/Kp7eg4miMJWlPkYeAuc5.jpg)
ബഹ്റൈന്‍ (മനാമ): സത്യം ഓണ്‍ലൈന്‍ 12 -ാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ബഹ്റൈന്‍ എഡിഷന്‍റെ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികള്‍ നാളെ ഉമ്മുല്‍ ഹസമില്‍ നടക്കും.
12 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 'നേരിന്‍റെ പക്ഷം' മാധ്യമ സെമിനാറും സംഘടിപ്പിക്കുന്നു. 23 -ന് ഉച്ചയ്ക്ക് 12 മണിക്ക് ഉമ്മുല്‍ ഹസം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം രവീന്ദ്രന്‍ നിര്‍വ്വഹിക്കും. സത്യം ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടറും കേരള സംസ്ഥാന മീഡിയ അക്കാദമി ഭരണസമിതിയംഗവുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ മുഖ്യാതിഥി ആയിരിക്കും.
സത്യം ഓണ്‍ലൈന്‍ ബഹ്റൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറില്‍ സൗദിയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ മണ്‍സൂര്‍ പള്ളൂര്‍, സത്യം ഓണ്‍ലൈന്‍ ഡയറക്ടറും യുഎഇ നാഷണല്‍ ഹെഡും കോളമിസ്റ്റുമായ സത്താര്‍ അല്‍ കരണ്‍, കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംങ്ങ് മാനേജർ താരിഖ് നെജീബ്, ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട്, കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സൈക്യാട്രി സ്പെഷ്യലിസ്റ്റ് ഡോ. അമല്‍ എബ്രാഹം, സത്യം ഓണ്‍ലൈന്‍ ബഹ്റൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി, മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര, മാധ്യമ പ്രവര്‍ത്തകന്‍ ഇ.വി രാജീവന്‍, ഐഎംഎസി ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് കൈതാരത്ത്, റെഡ് ആരോ മീഡിയ കമ്പനി, ഗള്‍ഫ് പത്രം ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ബോബി തേവേരില്‍, മീഡിയാ രംഗ്, ഓണ്‍ലൈന്‍ മീഡിയ മാനേജിംഗ് എഡിറ്റര്‍ രാജീവ് വെള്ളിക്കോത്ത് തുടങ്ങി മാധ്യമ-സാമൂഹ്യ-സാംസ്കാരിക-സംഘടന-ബിസിനസ് മേഘലകളിലെ ഉള്‍പ്പെടെയുള്ള പ്രഗത്ഭർ സെമിനാറിൽ സംസാരിക്കും.
ഗള്‍ഫിലെത്തുന്ന പ്രവാസി യുവാക്കള്‍ക്കിടയില്‍ ഭീതികരമാംവിധം വര്‍ധിച്ചുവരുന്ന ഹൃദയസ്തംഭനം സംബന്ധിച്ച ആരോഗ്യകാരണങ്ങളെക്കുറിച്ച് കിംസ് ഹോസ്പിറ്റൽ സൈക്ക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോ. അമല്‍ എബ്രഹാം പ്രഭാഷണം നടത്തും.
ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ ഇന്ന് രാവിലെ 9 മണിയോടുകൂടി ബഹ്റൈനില്‍ എത്തി.
ആഘോഷ പരിപാടികള്‍ സ്നേഹവിരുന്നോടെ സമാപിക്കും.