/sathyam/media/media_files/cqycDOJarYdfVOvmK0ge.jpg)
ബഹ്റൈന്‍: ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി മാർച്ച് എട്ടിന് വെള്ളിയാഴ്ച്ച ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ആരംഭം പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്, കെപിസിസി അംഗം അഡ്വ.എ.എം.രോഹിത് തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പാർലിമെന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന പരിപാടി എന്ന നിലയിൽ ചടങ്ങിന് വലിയ പ്രാധാന്യമുണ്ട്. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പോസ്റ്റർ പ്രകാശനം ചെയ്തു.
ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, ഷമീം കെ.സി ,വൈസ് പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്,ഐ.വൈ. സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ജില്ലാ പ്രസിഡണ്ടുമാരായ ജാലിസ്, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ മണികണ്ഠൻ കുന്നത്ത്, സുമേഷ് പനിച്ചോത്ത്, ഷാനവാസ് പരപ്പൻ, സ്വരാജ്, മുഹമ്മദ് കാരി, അബ്ദുൽ കരീം, ബൈജു മലപ്പുറം, വിപിൻ, സബ രഞ്ജിത്, സജീവ്, രാജേഷ് വർഗീസ്, അനിൽ കുമാർ, സുന്ദരൻ, ഉമ്മർ പെരിന്തൽ മണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.