/sathyam/media/media_files/9QTB1TFRJ2KTBg0z6U1w.jpg)
ബഹ്റൈന്‍: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ ക്‌ളബ്ബ് ആയ 40 ബ്രദേഴ്‌സ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു, ഓറഞ്ച് മീഡിയ, കറി ഹൗസ്, റീം ട്രാവെൽസ് എന്നിവരുടെ സഹകരണത്തോടെ "ജില്ലാ കപ്പ് 2024" എന്ന പേരിൽ കേരളത്തിലെ ജില്ലകളെ അടിസ്ഥാനമാക്കി 8 ജില്ലകളിൽ നിന്നുള്ള ടീമുകൾ ആണ് പങ്കെടുക്കുന്നത്.
മാർച്ച് 1, 7, 8 തിയതികളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, ബഹ്‌റൈനിലെ പ്രൊഫഷണൽ കളിക്കർക്ക് പുറമെ ഓരോ ടീമിനും കേരളത്തിൽ നിന്നും രണ്ട് ഗസ്റ്റ് കളിക്കാർക്കും അവസരം നൽകുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
അതിനോട് കൂടി തന്നെ നാൽപ്പത് വയസ്സിനു മുകളിൽ ഉള്ളവരുടെ "വെട്രൻസ് കപ്പ് 2024" മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതിൽ ബഹ്‌റൈനിൽ നിന്നുള്ള 8 ടീമുകൾ മത്സരിക്കുന്നു. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം ബഹ്‌റൈനിലെ പഴയകാല ഫുട്ബോൾ പ്രവർത്തകരെ ആദരിക്കും.
പത്ര സമ്മേളനത്തിൽ 40 ബ്രദേഴ്‌സ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി, സെക്രട്ടറി ബാബു, ട്രഷറർ ഇസ്മായിൽ, ഭാരവാഹികളായ മുസ്തഫ ടോപ് മാൻ, ഖലീൽ റഹ്മാൻ സ്കൈ വീൽ, അബ്ദുള്ള, പ്രസാദ്, ഷെരീഫ്, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു