അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കി ബഹ്‌റൈന്‍, മുന്നില്‍ നിന്ന് നയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ! അധികാരത്തിന്റെ 25 വര്‍ഷം; രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ബഹ്‌റൈന്റെ സാമ്പത്തിക വിഷന്‍-2030 കെട്ടിപ്പടുക്കാനും അവ വിവിധ പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കാനും ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്. 

author-image
ബഷീര്‍ അമ്പലായി
Updated On
New Update
king hamad bin isa al khalifa

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അധികാരമേറ്റതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. രാജാവിനും രാജ്യത്തിനും ആശംസകളുമായി സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി.

Advertisment

രാജാവിന്റെ ഭരണത്തിന്‍കീഴില്‍ അഭിമാനകരമായ നേട്ടങ്ങളാണ് ബഹ്‌റൈന്‍ സ്വന്തമാക്കിയിട്ടുള്ളത്. ജനാധിപത്യത്തിന്റെ ശാക്തീകരണം, ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപണം, ദേശീയ ഐക്യം, പരസ്പര സഹകരണം തുടങ്ങി വിവിധ രംഗങ്ങളില്‍ ബഹ്‌റൈനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ രാജാവിന് സാധിച്ചു. 

ബഹ്‌റൈന്റെ സാമ്പത്തിക വിഷന്‍-2030 കെട്ടിപ്പടുക്കാനും അവ വിവിധ പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കാനും ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി രാജാവ് മുന്നോട്ടുപോവുകയാണ്. 

Advertisment