സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം ലോക വനിതാ ദിനം ആഘോഷിച്ചു

സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ  പ്രോഗ്രാമുകൾ   ഗെയിമുകൾ  ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തി

New Update
seven arts1

മനാമ : സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ  പ്രോഗ്രാമുകൾ   ഗെയിമുകൾ  ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തി. ഇതിനോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഷൈനി സുശീലൻ പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

Advertisment

 വനിതാവിഭാഗം പ്രസിഡണ്ട് ജിഷ ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹറിൻ മുൻ പാർലമെന്റ് അംഗം  ഡോ. മസുമ എച്ച്. എ.റഹീം ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം കോഡിനേറ്റർ മിനി റോയ് സ്വാഗതം ആശംസിച്ചു. സെവൻ ആർട്സ്  കൾച്ചറൽ ഫോറം പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ,ചെയർമാൻ മനോജ്‌ മയ്യന്നൂർ,ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താത്ത്, മാധ്യമപ്രവർത്തകനായ ഇ വി രാജീവൻ, വനിതാവിഭാഗം  വൈസ് പ്രസിഡണ്ട് മാരായ അഞ്ചു സന്തോഷ്, മുബീന മൻസീർ, ജോയിൻ സെക്രട്ടറി നിഷ ഇലവുങ്കൽ, എന്റർടൈമെന്റ് സെക്രട്ടറി ഡോ: അഞ്ജന വിനീഷ്, കമ്മ്യൂണിറ്റി വിംഗ് സെക്രട്ടറി തോമസ് ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറം,ജോയന്റെ സെക്രട്ടറി ബബിജിത്, ജോയിന്റെ ട്രഷറർ ജയ്സൺ, ഡാനിയൽ പാലത്തുംപാട്ട്, ജയേഷ് താന്നിക്കൽ , കണ്ണൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ, അൻവർ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.

seven arts2

എംബിഎ പരീക്ഷയില്‍ പന്ത്രണ്ടാം റാങ്ക്‌ കരസ്ഥമാക്കിയ മെറിൻ റോയി, ഇന്റർനാഷണൽ അബാക്കസ് കോമ്പറ്റിഷനിൽ വിജയിയായ മെഹ്ഫിൽ സുൽത്താൻ മുജീബ് തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ പ്രോഗ്രാമുകൾക്ക് ബബിന സുനിൽ, രാജേഷ് പെരുങ്കുഴി, വിശ്വവിനോദിനി, സുബിബാബു, സുജി,സുനി ഫിലിപ്പ്, ധന്യ മധു, ലിബി ജയ്സൺ, സ്മിത മയ്യന്നൂർ, ഷീജ ജേക്കബ്ബ് രേഖ, അനിത, മോൻസി ബാബു മുഫീദ മുനീർ,സുനീഷ് കുമാർ, ഉമ,മണിക്കുട്ടൻ, രാജൻ,മെറിൻ റോയ്, റോയ് മാത്യു ,ജീനാ ഷിബു റീന സുരേഷ്, ജസീല, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment