മനാമ: ദിനംപ്രതി ടൂറിസം രംഗത്ത് വൻ മാറ്റങ്ങൾ വരുത്തുന്ന ബഹ്റൈനിൽ സ്വദേശികളോടൊപ്പം വിദേശികളെ ബഹ്‌റൈൻ എന്ന പ്രകൃതി സുന്ദരമായ ദീപിലേക്ക് ആകർഷിക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഉല്ലാസ ബോട്ട് സർവീസുകൾ വ്യാപകമാക്കാൻ ടൂറിസ മന്ത്രാലയം നീക്കമാരംഭിച്ചു.
ബഹ്റൈനിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പ്രമുഖ വ്യാപാര സ്ഥാപനങ്ങളെയും അടക്കം ബന്ധിപ്പിക്കുന്ന തരത്തിലാണ് വിശാലമായ പദ്ധതി നടപ്പിൽ വരുത്തുന്നത്.
ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അധീനതയിലുള്ള നാഷണൽ മ്യൂസിയം, അവന്യൂസ്, ബഹ്റൈൻ ബേ, അൽ ഫാത്തേ കോർണീഷ് തുടങ്ങി മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് നടത്താനുള്ള വൻ പദ്ധതിയാണ് നടപ്പിൽ വരുത്തുന്നത്.
/sathyam/media/media_files/HyfTDRgelUm9gERRpO8i.jpg)
ഈ വർഷം അവസാനം തുടക്കം കുറിക്കുന്ന പദ്ധതി മറ്റു ഗവർണറേറ്റുകളിലെ പലവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭാവിയിൽ വിശാലമാക്കി എടുക്കുന്ന തരത്തിലുള്ള രീതിയിലാണ് പണി പൂർത്തീകരിക്കുക.
നിലവിൽ 13 സ്ഥലങ്ങൾ ടൂറിസം വകുപ്പ് സീ ടാക്സി സർവീസിനായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാട്ടർ ടാക്സി സർവീസിന് പത്തോളം കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
/sathyam/media/media_files/xpYbFnh18y1AQ05Iebec.jpg)
അവന്യൂസ് മാളിനും വൈഡം ഹോട്ടൽ റീഫ് ഐലൻ്റ്, സീഫ് വാട്ടർ ഗാർഡൻ, ഫോർ സീസൺ ഹോട്ടൽ എന്നിവകളുടെ ഇടയിലുമാണ് ആദ്യമായി വാട്ടർ ടാക്സി ആരംഭിച്ചത്. ഇത് വന്‍വിജയമായത് ടൂറിസം മേഖലക്കും വിവിധസ്ഥാപനങ്ങൾക്കും പുത്തനുണർവ് നൽകിയിരുന്നു. ഇതിൻ്റെ ചുവടു പിടിച്ചാണ് സീ ടാക്സി വ്യാപിപ്പിക്കാൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചത്
ദൂരപ്രദേശങ്ങളായ അംവാജ് ദ്വീപും ദിയാർ ദീപും രണ്ട് വീതവും സിത്ര കോസ്റ്റ്, മറാസി, ബു മഹർ ഫോർട്ട്,
ഖലീഫ ബിൻ സൽമാൻ പാർക്ക്, ബഹ്റൈൻ നാഷണൽ മ്യൂസിയം, അരാദ് ഫോർട്ട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും വാട്ടർ ടാക്സി നടപ്പിൽ വരുത്തുന്ന ഈ പദ്ധതിയോടെ ഗതാഗത കുരുക്ക് ഏറെ കുറക്കുവാനും ടൂറിസത്തിലൂടെ വിനോദ സഞ്ചാരത്തെ പ്രോൽസാഹിപ്പിക്കാനും സഹായകരമായതിനാൽ കടൽ ടാക്സികൾക്ക് അനുമതി നൽകുന്നതിൽ അനുകൂല നിലപാട് പാര്‍ലമെന്റും സ്വീകരിച്ചിരുന്നു.