Advertisment

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം റമളാനിൽ നടത്തുന്ന ഇഫ്ത്താര്‍ കിറ്റ് വിതരണത്തിന്റെ സമാപനം വെള്ളിയാഴ്ച

 2024 ലെ നോമ്പ് തുറ കിറ്റ് വിതരണത്തിന്റെ സമാപനം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. 

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bmbf

മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള ഇഫ്ത്താര്‍ കിറ്റ് വിതരണത്തിന്റെ ഈ വര്‍ഷത്തെ സമാപനം വെള്ളിയാഴ്ച നടക്കും.

Advertisment

 2024 ലെ നോമ്പ് തുറ കിറ്റ് വിതരണത്തിന്റെ സമാപനം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. 

താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ നടപ്പിലാക്കി വരുന്ന ഈ പുണ്യ  പദ്ധതിയിൽ നന്മയുള്ള സ്ഥാപനങ്ങളും പങ്ക് ചേരാറുണ്ട്. ബി.എം. ബി.എഫ്.വർഷങ്ങളായി നടപ്പിലാക്കുന്ന പുണ്യ പ്രവർത്തനങ്ങൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസനീയമാണ്. 

അത്യുഷ്ണകാലത്തും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിൽ മലയാളി ബിസിനസ് ഫോറം ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ട വർക്ക് വിതരണം ചെയ്യുന്നതും ബഹ്റൈൻ സമൂഹത്തിൽ ഏറെ പ്രശസ്തമാണ്.

Advertisment