New Update
/sathyam/media/media_files/1HqRCsOXVxexfgLvAsXL.jpg)
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം അൽ റീഫ് പനേഷ്യ റെസ്റ്റോറന്റിന്റെ സഹകരണത്തിൽ നടത്തുന്ന റമളാനിലെ അവസാനഘട്ട ഇഫ്താർ വിതരണം തിങ്കളാഴ്ച (ഏപ്രില്‍ 8) നടക്കും. തൊഴിലാളിവാസ സ്ഥലമായ തൂബ്ലിയിലെ ലോട്ടസ് ക്യാമ്പിൽ തിങ്കളാഴ്ച 3.30 ന് തൊഴിലാളികൾക്ക് വിതരണം നടത്തുമെന്ന് ജി എം എഫ് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.