ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/zxZTYwem6MPMaNiSHIFF.jpg)
ഗുദൈബിയ: ബഹ്റൈൻ മലയാളി വനിത കൂട്ടായ്മയായ മലയാളി മമ്സ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും സംഘടിപ്പിച്ചു. ഗുദൈബിയ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് റെസ്റ്റോറന്റില്‍ വെച്ച് യൂണികോൺ ഡിജിറ്റൽ മാർക്കറ്റിംഗും ബി എഫ് സി യോടൊപ്പം ചേർന്നാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
Advertisment
നോമ്പ് തുറയുടെ ഭാഗമായി വീട്ടുജോലികാരായ അമ്പത് സ്ത്രീകൾക്ക് ഇഫ്താർ കിറ്റ് വിതരണവും നടന്നു. ഈദ് ദിനത്തെ വരവേൽക്കാനായി സ്ത്രീകളും കുട്ടികളും പരസ്പരം മൈലാഞ്ചി ഇട്ട് മൈലാഞ്ചി രാവ് ആഘോഷമാക്കി.
ജംഷ്‌ന, ഫസീല അഫ്സൽ, മനില എന്നിവർ നോമ്പ് തുറക്ക് നേതൃത്വം നൽകി. സംഘടന ഭാരവാഹികളായ ഷെറിൻ ഷൗക്കത് അലി, ഷഫീല യാസിർ, ശിഫ സുഹൈൽ, സ്മിത ജേക്കബ് എന്നിവർ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.