വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറംഈദ്-വിഷു-ഈസ്റ്റർ ആഘോഷിച്ചു

വ്യത്യസ്തമായ രീതിയിൽ ആണ് ഇത്തവണ വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ്-വിഷു-ഈസ്റ്റർ ആഘോഷം നടത്തിയത്. വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
vot b

മനാമ: വോയിസ് ഓഫ്  ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ്-വിഷു-ഈസ്റ്റർ ആഘോഷിച്ചു.

vot b1.jpg

Advertisment

ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപറമ്പിലെ കാഴ്ചകള്‍ ബഹ്‌റൈനിൽ പുനരാവിഷ്കരിച്ചു.

vot b2

 പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ തെയ്യം, ചെണ്ട മേളം തുടങ്ങി വിവിധ നാടൻ കലാ കായിക മത്സരങ്ങളാൽ വ്യത്യസ്തമായ രീതിയിൽ ആണ് ഇത്തവണ വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ്-വിഷു-ഈസ്റ്റർ ആഘോഷം നടത്തിയത്.

vot b3.jpg

 മൂന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്ത ഈ ഉത്സവം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു.

vot b4.jpg

ഉത്സവ കമ്മിറ്റി കൺവീനർ മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്   വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Advertisment