ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/U7hi2vHXj7yigqqauYhX.jpg)
മനാമ : ടീൻ ഇന്ത്യ ബഹ്റൈൻ, റമദാനിൽ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. റമദാൻ ഒന്ന് മുതൽ മുപ്പത് വരെ നടത്തിയ മത്സരത്തിൽ, ഖുർആൻ,ഇസ്ലാമീക ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു.
Advertisment
റമദാനിൽ കുട്ടികളിൽ അറിവുകൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ മുഹമ്മദ് സംറൂദ് ഒന്നാം സ്ഥാനവും സഫ ഷാഹുൽ ഹമീദ് രണ്ടാം സ്ഥാനവും ഹാസിം നൗമൽ റഹ്മാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈഫ അബ്ദുൽ ഹഖ്, മുഹമ്മദ് നോഷിൻ, തഹാനി ഹാരിസ്, അയിശ നൗറീൻ, അബ്ദു റഫീഖ്
എന്നിവർ പ്രോത്സാഹന വിജയികളായി. ടീൻ ഇന്ത്യ കൺവീനർ വി കെ അനീസ്,റഷീദ സുബൈർ ഫാത്തിമ സ്വാലിഹ്, ബുഷ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.