New Update
/sathyam/media/media_files/09ANjYAid4oNj3CGzTK0.jpg)
മനാമ: എസ്‌കെഎസ്എസ്എഫ് ബഹ്റൈൻ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് തൊഴിലാളിദിനം ആഘോഷിച്ചത്. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ഫുഡ് കിറ്റ് വിതരണോൽഘാടനം നടത്തി സംസാരിച്ചു.
Advertisment
സമസ്ത ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ട്രഷറർ ഉമൈർ വടകര, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, ഷാജഹാൻ, റാഷിദ് കക്കട്ടിൽ, മനാമ ഏരിയ പ്രവർത്തക സമിതി അംഗം അസീസ് പേരാ(മ്പ എന്നിവർ സന്നിഹിതരായിരുന്നു.
വിഖായ ക്യാപ്റ്റൻ ഷബീർ, ഏരിയ കൺവീനർമാരായ നൗഷാദ് പാതിരപ്പറ്റ, ഖലീൽ, ഫിർദൗസ് മീഡിയ വിംഗ് കൺവീനർ ജസീർ വാരം, മറ്റു വിഖായ അംഗങ്ങളായ സിക്കന്ദർ, നൗഫൽ വയനാട് എന്നിവർ വിതരണങ്ങൾക്ക് നേതൃത്വം നൽകി.