Advertisment

നിള ബഹറൈൻ കൂട്ടായ്മ സമാഹരിച്ച മാഹിർ കുടുംബ സഹായ ഫണ്ട് മാഹിറിന്റെ കുടുംബത്തിന് കൈമാറി

New Update
nila bahrain

ബഹ്റൈന്‍: 4 വർഷമായി ജീവകാരുണ്യ രംഗത്ത് ചേലക്കര നിയോജക മണ്ഡലത്തിൽ എറെ കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെച്ച  പവിഴ ദ്വീപിലെ നിള ബഹറൈൻ എന്ന കൂട്ടായ്മയുടെ മുൻ പ്രസിഡൻ്റായിരുന്ന മാഹിർ ആലുംകുന്ന് (പൈങ്കുളം) ചെറുതുരുത്തിയുടെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് നിള ബഹറൈൻ കൂട്ടായ്മ സമാഹരിച്ച മാഹിർ കുടുംബ സഹായ ഫണ്ട്  മാഹിറിന്റെ കുടുംബത്തിന് നിള ബഹ്‌റൈൻ സീനിയർ മെമ്പർ ഷാനവാസ്‌ പൈങ്കുളം കൈമാറി.

വള്ളത്തോൾ നഗർ പഞ്ചായത്ത് മെമ്പർ സുലൈമാൻ, നിള ബഹ്‌റൈൻ കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം സന്തോഷ്‌ ആറ്റൂർ, മെബറായ ഷെബി ചെറുതുരുത്തി, ടാക്സി യൂണിയൻ പ്രതിനിധി താജുദ്ധീൻ, മുൻ ബഹറൈൻ പ്രവാസി റസാഖ്, മാഹിറിൻ്റെ ബന്ധുക്കൾ എന്നിവരും ഈ മഹത്തായ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കൂട്ടായ്മ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തി മാതൃകപരമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. ബഹ്‌റൈനിൽ ഉള്ള ചേലക്കര മണ്ഡലത്തിലുള്ള ആളുകൾക്ക് ഈ ജീവകാരുണ്യ കൂട്ടായ്മയുമായി സഹകരിക്കാൻ താത്പര്യമുണ്ടെങ്കിൽ 34164333, 36215114, 33629742 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment