മനാമ: 33 മത് അറബ് ഉച്ചകോടി മെയ് 16 ന് ബഹ്റൈനിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. അറബ് രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മള സഹകരണ ബന്ധത്തിനും ഐക്യത്തിനും കെട്ടുറപ്പിനും കൂടുതൽ ശക്തമാക്കുന്നതിനുള്ള വേദിയൊരുക്കാൻ ബഹ്റൈൻ ഭരണകൂടം കുറ്റമറ്റ രീതിയിൽ മാസങ്ങളായി നടത്തുന്ന സംവിധാനങ്ങൾ അവസാന ഘട്ടത്തിലെത്തി.
അറബ് മേഖലയുടെ ഐക്യ സമഗ്രവികസന പുരോഗതി മുൻനിർത്തിക്കുള്ള ആവശ്യകതയാണ് അജണ്ടയി ലുള്ളത്. അറബ് ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോ അറബ് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയേറ്റ് പ്രകാശനം ചെയ്തു.
അറബ് രാജ്യങ്ങൾ തമ്മിലുള്ള ദൃഡമായ ഐക്യത്തി ൻ്റെയും സഹകരണത്തിൻ്റെയും ഉച്ചകോടിക്ക് വേണ്ടി രൂപപെടുത്തിയ ലോഗോ രൂപാന്തരപെടുത്തിയിട്ടുള്ളത്. വിവിധ അറബ് രാജ്യങ്ങളിലെ അദ്ധ്യക്ഷൻന്മാർ മുതൽ ഒട്ടനവധി പ്രമുഖരാണ് ഇത്തവണ അറബ് ഉച്ചകോടിയിൽ സംബന്ധിക്കുക
അറബ് ലെജിസ്ലേറ്റീവ് കൗൺസിലുകളുടെയും പാർലമെൻ്റുകളുടെയും സ്പീക്കർന്മാർ ഉച്ചകോടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്
ഔദ്യോഗികമായിഅറബ് രാജ്യങ്ങളിലെ ഭരണാധികാരികളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വാർത്താ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ അബാസഡർ മുഖേനയാണ് അറബ് ഭരണാധികാരികൾകുള്ള ക്ഷണപത്രം കൈമാറിയത് ....
അറബ് മേഖല നേരിടുന്ന വെല്ലുവിളികളും വിവിധ വിഷയങ്ങളും അവക്കുള്ള പരിഹാരങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ് വിവിധ യോജിച്ച പ്രവർത്തനങ്ങൾക്കും ഐക്യപെടുന്നതിനുള്ള വേദിയായിരിക്കുമെന്നും ഉച്ചകോടി നിമിത്തമാവുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്തെ പ്രധാന റോഡുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശക്തമായ നിരീക്ഷണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാന റോഡുകളും രാജവീഥികളും വിവിധ അറബ് രാജ്യങ്ങളുടെ ആദരണീയരായ അദ്ധ്യക്ഷൻമാരുടെയും കൊടിതോരണങ്ങളാലും കമനീയമാക്കി യിരിക്കയാണ്
അറബ് ലീഗ് നേതാക്കളെ സ്വീകരിക്കാൻ പുതുതായി നിർമ്മിച്ച ബഹ്റൈൻ എയർപോർട്ടിലെ വി ഐ പി റോയൽ എയർപോർട്ട് പാലസ് അറബ് രാഷ്ട്ര നേതാക്കളെ സ്വീകരിക്കാൻ തയ്യാറെടുത്തു