ബഹ്‌റൈൻ ലാൽകെയേഴ്സ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു

ബഹ്‌റൈൻ ലാൽകേയേഴ്സ് നടൻ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ദാന മാളിൽ എപ്പിക്സ് സിനിമാ കമ്പനിയുമായി ചേർന്ന് വിപുലമായി രീതിയിൽ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ  അന്തേവാസികൾക്ക് അന്നദാനം നടത്തുകയും ചെയ്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
lal cayers

മനാമ: ബഹ്‌റൈൻ ലാൽകേയേഴ്സ് നടൻ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ദാന മാളിൽ എപ്പിക്സ് സിനിമാ കമ്പനിയുമായി ചേർന്ന് വിപുലമായി രീതിയിൽ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ  അന്തേവാസികൾക്ക് അന്നദാനം നടത്തുകയും ചെയ്തു

Advertisment

ദാനാ മാളിൽ നടത്തിയ ആഘോഷപരിപാടികളിൽ എപ്പിക്സ് സിനിമാസ്  മാർക്കറ്റിങ് ആൻഡ് ബ്രാൻഡിംഗ് ഹെഡ്  മനോജ് ബാഹുലേയൻ , സിനിമാ താരം ജോൺ ബൈജു എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

ബഹ്‌റൈൻ ലാൽകേയേഴ്സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാൽകേയേഴ്സ് ബഹ്‌റൈൻ കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ കേക്ക് മുറിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വൈസ് ചെയർ പേഴ്സൺ സന്ധ്യരാജേഷ്, തോമസ് ഫിലിപ്പ്, ഡോക്ടർ അരുൺ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബഹ്‌റൈൻ ലാൽകേയേഴ്സ് സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും, ട്രഷറർ അരുൺ ജി നെയ്യാർ നന്ദിയും പറഞ്ഞു. ജെയ്സൺ, ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ,വൈശാഖ്, നിതിൻ, ജിതിൻ, അജിഷ് മാത്യു എന്നിവർ നേതൃത്വം നൽകി

Advertisment