/sathyam/media/media_files/WEVBFkdptS8iiDI7r7t1.jpg)
മനാമ :ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും വിവരസാങ്കേതിക വിദ്യയുടെ ഉപഞാതാവുമായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ഐ വൈ സിസി ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
ഇന്ത്യ ഇന്ന് ലോകത്തിന്റെ മുൻപിൽ തല ഉയർത്തി നിൽക്കുന്നത് രാജീവ് ഗാന്ധിയെപ്പോലെയുള്ള മുൻകാല പ്രധാനമന്ത്രിമാരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു.
ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ലിനീഷ് സ്വാഗതം പറഞ്ഞു. രാജീവ് ഗാന്ധിയെ അനുസ്മരിച്ച് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റ് ജിതിൻ പരിയാരം, മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ എന്നിവർ സംസാരിച്ചു. ഏരിയ അംഗം സജിൽ കുമാർ നന്ദി അറിയിച്ചു