New Update
/sathyam/media/media_files/LXmxjBBjvGFOMHsEPRF9.jpg)
മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമനിവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാനവ മൈത്രിക്കായി വിഷു ഈസ്റ്റർ ഈദ് ആഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനസന്ധ്യയും അരങ്ങേറി.
Advertisment
ഇൻഡ്യൻ സ്കൂൾചെയർമാൻ അഡ്വ. ബിനുമണ്ണിൽ ചടങ്ങിൽ മുഖ്യഥിതിയായിരുന്നു. അദ്ദേഹത്തെ അസോസിയേഷൻ ആദരിച്ചു അസോസിയേഷൻ പ്രസിഡൻ്റ് ജോജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കണ്ണൻ സ്വാഗതവും സൗദിയ കോർഡിനെറ്റർ റെന്നി അലക്സും ബഹ്റിൻ രക്ഷാധികാരി വർഗീസ് മോടിയിൽ ആശംസയും അർപ്പിച്ചു. പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും അജീഷ് നന്ദിയും രേഖപെടുത്തി. പരിപാടിയുടെ ഭാഗമായി വിഭവസമ്യദ്ധമായ സ്നേഹസദ്യയും ഒരുക്കിയിരുന്നു.