/sathyam/media/media_files/eLLHRvZKsx2fUHnhLnyw.jpg)
ബഹറിന്‍: ബഹറിനിലെ ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ ലൈഫ് ഓഫ് കെയറിങ് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് നടത്തിയ മെഹഫിൽ രാത് പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ടും വർണ്ണാഭമായ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
പ്രശസ്ത ഗായകരായ ഷാഫി കൊല്ലം, ബെൻസീറ റഷീദ്, ആഷിർ വടകര എന്നിവർ നയിച്ച ഗസൽ, ഗാനമേള, ബഹറിനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കലാപരിപാടികളും അരങ്ങേറി. അമ്പിളി, ശിവാംബിക എന്നിവർ ഷോ ഡയറക്ടർമാരായിരുന്നു.
ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പ്രോഗ്രാമിന് ലൈഫ് ഓഫ് കെയറിങ് പ്രസിഡന്റ് ശിവാംബിക അധ്യക്ഷയായി, ജനറൽ സെക്രട്ടറി മുംതാസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഷാഫി കൊല്ലം ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഹുസൈൻ അഹ്‌മദ് അൽ സവാദ്, സാബിൽ മുൻട്രോത്, ഫ്രാൻസിസ് കൈതാരത്ത്, ഗോപിനാഥ് മേനോൻ, ബഷീർ അമ്പലായി, മോനി ഒടികണ്ടത്തിൽ, സുധീർ തിരുനിലത്ത്, കാത്തു സച്ചിൻ ദേവ്, ഡോ.ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി.
ചടങ്ങിൽ ഡോക്ടർ അമൃത സുധീർ, നാദിയ ബഷീർ, ഷമീർ സലീം, അർഷാദ് എന്നിവരെ ആദരിച്ചു. സാമൂഹിക പ്രവർത്തകരായ സലാം മമ്പാട്ടുമൂല, ഗഫൂർ കൈപ്പമംഗലം, മണിക്കുട്ടൻ, ജേക്കബ് തേക്കുതോട്, അനസ് റഹീം, ഷിഹാബ് കറുകപുത്തൂർ, ഫാസിൽ വട്ടോളി, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, ഷെറീൻ ഷൗക്കത്ത്, തോമസ് ഫിലിപ്പ്, ഹുസൈൻ വയനാട്, ജയേഷ് താന്നിക്കൽ, സലീം, ജയീസ്, സുഭാഷ് തോമസ്, അബ്ദുൽ ലത്തീഫ് സാജൻ ചെറിയാൻ എന്നീവർ സന്നിഹിതരായി.
കുറഞ്ഞ ദിവസത്തിനുള്ളിൽ മികച്ച രീതിയിൽ ഉള്ള പ്രോഗ്രാം സംഘടിപ്പിക്കുന്നതിനായി സയ്യിദ് ഹനീഫ്, ഇ.വി രാജീവ്, അജി പി ജോയ്, ഷമീർ സലീം, സരിതാ വിനോജ്, സുമി ഷമീർ, വിഷ്ണു, പ്രമോദ്, വിനോജ്,സുനീഷ് മാവേലിക്കര, ലക്ഷ്മി,ശ്യാമ, ലതിക, ഷറഫ്, ബ്ലെസ്സൻ, മനോജ് പീലിക്കോട്, മൻസൂർ ചൗക്കി, ജോഷി മാത്യു, സുബീഷ് ഗുദൈബിയ കൂട്ടം, റഹീസ്, ലൈഫ് ഓഫ് കെയറിങ്ങ് എക്സിക്യൂട്ടീവ്, പ്രോഗ്രാം കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. രാജേഷ് പെരുങ്ങുഴി, പ്രിയംവദ അവതാരകരായി. ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു